സംസ്ഥാനത്തെ ഒമിക്രോൺ, കൊവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം ചേരും. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ടോയെന്ന് ഈ യോഗം ചർച്ച ചെയ്യും. ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ ഡിസംബർ 31 മുതൽ ജനുവരി രണ്ട് വരെ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണം പിൻവലിച്ചിരുന്നു. എന്നാൽ സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ നിയന്ത്രണം കർശനമാക്കാനാണ് സാധ്യത.
Related News
തൃശൂരിൽ പെട്രോൾ പമ്പുടമയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ
തൃശൂരിൽ പെട്രോൾ പമ്പുടമയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ. തൃശൂർ കയ്പമംഗലം സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. കൊല്ലപ്പെട്ട മനോഹരൻ ഉപയോഗിച്ച കാർ മലപ്പുറം അങ്ങാടിപുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കയ്പമംഗലം മൂന്ന്പീടിക സ്വദേശികളായ യുവാക്കളാണ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. പോലീസ് ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല. പെട്രോൾ പമ്പിലെ ഓരോ ദിവസത്തെയും കളക്ഷൻ രാത്രി മനോഹരൻ വീട്ടിൽ കൊണ്ടുപോകുമെന്ന വിശ്വാസത്തിലാണ് തട്ടിക്കൊണ്ടു പോകൽ അക്രമികൾ ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം. പണം ഇല്ലെന്നു കണ്ടപ്പോൾ കാറുമായി കടന്നു കളയാൻ അക്രമി സംഘം […]
കിഫ്ബി ആസ്ഥാനത്തെ ആദായനികുതി വകുപ്പിന്റെ പരിശോധന പൂര്ത്തിയായി; റെയ്ഡ് നീണ്ടത് 10 മണിക്കൂര്
കിഫ്ബിക്കെതിരെ നിർണായക നീക്കവുമായി ആദായ നികുതി വകുപ്പ്. തിരുവനന്തപുരത്തെ കിഫ്ബി ആസ്ഥാനത്ത് ആദായ നികുതി വകുപ്പ് കമ്മീഷണറുടെ നേതൃത്വത്തിൽ മണിക്കൂറുകളോളം പരിശോധന നടത്തി. കരാർ രേഖകളും നികുതി രേഖകളും സംഘം വിശദമായി പരിശോധിച്ചു. കിഫ്ബിക്കെതിരെയുള്ള ഇ.ഡി നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ആദായ നികുതി വകുപ്പിന്റെയും പരിശോധന. അഞ്ചു വർഷത്തെ പദ്ധതികളുടെ വിശദാംശങ്ങൾ തേടി ആദായ നികുതി വകുപ്പ് നേരത്തെ കിഫ്ബിക്ക് നോട്ടിസ് നൽകിയിരുന്നു. കിഫ്ബി അഞ്ചു വർഷം നടപ്പാക്കിയ പദ്ധതികൾ, കരാറുകാർക്ക് നൽകിയ പണം, നികുതി വിവരകണക്കുകൾ, പണം […]
ചികിത്സ ലഭിക്കാതെ രോഗി മരിച്ച സംഭവത്തില് സി.സി.ടി.വി ദൃശ്യങ്ങള്
ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില് കോട്ടയം മെഡിക്കല് കോളജിലെ സി.സി.ടി.വി ദൃശ്യങ്ങള് മീഡിയവണിന്. കോട്ടയം മെഡിക്കല് കോളേജില് 15 മിനിറ്റോളം ജേക്കബ് തോമസിന് ആംബുലന്സില് കിടക്കേണ്ടിവന്നതായി ദൃശ്യങ്ങളില് കാണാം. ജേക്കബ് തോമസിന്റെ മകള് പി.ആര്.ഒയെ കയ്യേറ്റം ദൃശ്യങ്ങളും സി.സി.ടി.വിയിലുണ്ട്.