Kerala

”കേരളം ഭരിക്കുന്നത് കൊള്ളസംഘം”രമേശ് ചെന്നിത്തല

കേരളം ഭരിക്കുന്നത് കൊള്ളസംഘമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. “സംസ്ഥാനത്ത് സ്വര്‍‌ണക്കടത്ത് മുതല്‍ മനുഷ്യക്കടത്ത് വരെ നടക്കുന്നു. അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് സി.പി.എമ്മാണ് നേതൃത്വം നല്‍കുന്നത്. സ്വര്‍ണക്കള്ളക്കടത്ത് കേസും മയക്കുമരുന്ന് കേസും തമ്മില്‍ ബന്ധമുണ്ട്.

മുഖ്യമന്ത്രിയെക്കാള്‍ വലുതാണ് പാര്‍ട്ടി സെക്രട്ടറി. പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടില്‍ മയക്കുമരുന്ന് കച്ചോടം നടക്കുന്നുണ്ട്. അത് ചെറിയൊരു കാര്യമാണോ? ആളുകളെ പൊട്ടന്മാരാക്കാണോ? സംസ്ഥാന സര്‍ക്കാര്‍ തന്നെ ഇപ്പൊ കസ്റ്റഡിയിലാണ്. പാര്‍ട്ടി കസ്റ്റഡിയിലാണ്. ഇതിന് മറുപടി ജനങ്ങള്‍ നല്‍കും”. മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും രാജിവെച്ചാഴിയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.