സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പൊതുപരിപാടികൾക്കും, ഉത്സവങ്ങൾക്കുമടക്കം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വ്യക്തമാക്കി സർക്കാർ ഉത്തരവ് ഇറക്കും. അതേ സമയം ഇന്ന് രണ്ട് ലക്ഷം കോവിഡ് വാക്സിൻ സംസ്ഥാനത്ത് എത്തും.
മൂന്ന് മാസത്തിനു ശേഷം ഇന്നലെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12ന് മുകളിലെത്തിയിരുന്നു. വരും ദിവസങ്ങളിൽ സ്ഥിതി ഇതിലും രൂക്ഷമാകാനാണ് സാധ്യത. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്.
പുറത്ത് വച്ച് നടത്തുന്ന പൊതുപരിപാടികളിൽ 200 പേരും, ഹാളുകൾ ഉൾപ്പെടെയുള്ള അടച്ചിട്ട മുറിയിൽ നടക്കുന്ന പരിപാടികളിൽ 100 പേരും മാത്രമെ പങ്കെടുക്കാൻ അനുമതിയുള്ളു. വിവാഹം, ഉത്സവം ഉൾപ്പെടെയുള്ളവയ്ക്ക് ഇത് ബാധകമാണ്. രണ്ട് മണിക്കൂർ മാത്രമെ പരിപാടികൾ നടത്താനാകൂ. വിവാഹത്തിന് ഭക്ഷണം പാഴ്സൽ നൽകണം. ഹോട്ടലുകൾ ഉൾപ്പെടെ എല്ലാ കടകളും 9 മണിവരെ മാത്രമെ തുറക്കാൻ അനുവാദമുണ്ടാകു. സീറ്റുകളുടെ 50 ശതമാനം മാത്രമെ ഹോട്ടലിൽ ഇരുന്ന് കഴിക്കാൻ അനുവദിക്കാവൂ.ആർടിപിസിആർ പരിശോധന കൂടുതലാക്കും. ഈ നിർദ്ദേശങ്ങൾ ഉത്തരവായി പുറത്തിറക്കുന്നതോടെ നിയന്ത്രണങ്ങൾ പ്രാബല്യത്തിലാകും. അതിനിടെ കോവിഡ് വാക്സിൻ ക്ഷാമം പരിഹരിക്കാൻ കൂടുതൽ വാക്സിൻ ഇന്ന് സംസ്ഥാനത്ത് എത്തും. രണ്ട് ലക്ഷം ഡോസ് കോവാക്സിനാണ് എത്തുക. ഇതിൽ തിരുവനന്തപുരം കേന്ദ്രത്തിലേക്ക് 68000 ഡോസും
എറണാകുളത്ത് 78000 ഡോസും വിതരണം ചെയ്യും. കോഴിക്കോട് 54000 ഡോസ് കൊവാക്സിൻ ആകും എത്തിക്കുക. വ്യാഴാഴ്ചയോടെ ബാക്കി ഡോസ് വാക്സിനും കേരളത്തിലെത്തുംസംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പൊതുപരിപാടികൾക്കും, ഉത്സവങ്ങൾക്കുമടക്കം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വ്യക്തമാക്കി സർക്കാർ ഉത്തരവ് ഇറക്കും. അതേ സമയം ഇന്ന് രണ്ട് ലക്ഷം കോവിഡ് വാക്സിൻ സംസ്ഥാനത്ത് എത്തും. മൂന്ന് മാസത്തിനു ശേഷം ഇന്നലെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12ന് മുകളിലെത്തിയിരുന്നു. വരും ദിവസങ്ങളിൽ സ്ഥിതി ഇതിലും രൂക്ഷമാകാനാണ് സാധ്യത. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്. പുറത്ത് വച്ച് നടത്തുന്ന പൊതുപരിപാടികളിൽ 200 പേരും, ഹാളുകൾ ഉൾപ്പെടെയുള്ള അടച്ചിട്ട മുറിയിൽ നടക്കുന്ന പരിപാടികളിൽ 100 പേരും മാത്രമെ പങ്കെടുക്കാൻ അനുമതിയുള്ളു. വിവാഹം, ഉത്സവം ഉൾപ്പെടെയുള്ളവയ്ക്ക് ഇത് ബാധകമാണ്. രണ്ട് മണിക്കൂർ മാത്രമെ പരിപാടികൾ നടത്താനാകൂ. വിവാഹത്തിന് ഭക്ഷണം പാഴ്സൽ നൽകണം. ഹോട്ടലുകൾ ഉൾപ്പെടെ എല്ലാ കടകളും 9 മണിവരെ മാത്രമെ തുറക്കാൻ അനുവാദമുണ്ടാകൂ. സീറ്റുകളുടെ 50 ശതമാനം മാത്രമെ ഹോട്ടലിൽ ഇരുന്ന് കഴിക്കാൻ അനുവദിക്കാവൂ. ആർടിപിസിആർ പരിശോധന കൂടുതലാക്കും. ഈ നിർദ്ദേശങ്ങൾ ഉത്തരവായി പുറത്തിറക്കുന്നതോടെ നിയന്ത്രണങ്ങൾ പ്രാബല്യത്തിലാകും. അതിനിടെ കോവിഡ് വാക്സിൻ ക്ഷാമം പരിഹരിക്കാൻ കൂടുതൽ വാക്സിൻ ഇന്ന് സംസ്ഥാനത്ത് എത്തും. രണ്ട് ലക്ഷം ഡോസ് കോവാക്സിനാണ് എത്തുക. ഇതിൽ തിരുവനന്തപുരം കേന്ദ്രത്തിലേക്ക് 68000 ഡോസും എറണാകുളത്ത് 78000 ഡോസും വിതരണം ചെയ്യും. കോഴിക്കോട് 54000 ഡോസ് കൊവാക്സിൻ ആകും എത്തിക്കുക. വ്യാഴാഴ്ചയോടെ ബാക്കി ഡോസ് വാക്സിനും കേരളത്തിലെത്തും.