Kerala

പോപ്പുലര്‍ഫ്രണ്ട് ഹര്‍ത്താല്‍: ഓരോ കേസിലും ഉണ്ടായ നഷ്ടം എത്രയെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി

പോപ്പുലർ ഫ്രണ്ട് ഹർത്താലുമായി ബന്ധപ്പെട്ട എല്ലാ ക്രിമിനൽ സംഭവങ്ങളിലും ഉണ്ടായ നഷ്ടം അറിയിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി നിർദേശം. പോപ്പുലർ ഫ്രണ്ടിന്റെയും, അബ്ദുൾ സത്താറിന്റെയും സ്വത്ത് വകകൾ കണ്ടുകെട്ടിയതിന്റെ വിശദാംശങ്ങൾ അറിയിക്കാനും ഉത്തരവ്. നവംബർ 7 ന് വിശദമായ റിപ്പോർട്ട് സമർപ്പിക്കണം.

രജിസ്റ്റർ ചെയ്ത മുഴുവൻ ഹർത്താൽ ആക്രമണക്കേസുകളിലും ഉണ്ടായ നഷ്ടം എത്രയെന്ന് അറിയിക്കണം. കീഴ്ക്കോടതികളിൽ പരിഗണനയിലുള്ള ജാമ്യാപേക്ഷകളുടെ വിവരങ്ങൾ അറിയിക്കണം. ഓരോ കേസിലും കണക്കാക്കിയിട്ടുള്ള നഷ്ടം പ്രത്യേകം അറിയിക്കണമെന്നും ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. കേസ് നവംബർ 7 ന് കോടതി വീണ്ടും പരിഗണിക്കും.