തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ കസ്റ്റംസിന് ഹൈക്കോടതി വിമര്‍ശനം. കേസിൽ റിമാൻഡിൽ കഴിയുന്ന നാല് പ്രതികൾ നൽകിയ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
പ്രതികള്‍ 83 തവണ സ്വര്‍ണം കടത്തിയപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥർ നിഷ്ക്രിയരായി നോക്കി നിൽക്കുകയായിരുന്നോയെന്ന് ഹൈക്കോടതി ചോദിച്ചു. സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്ക് ബാലഭാസക്കറിന്‍റെ മരണവുമായി ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
ബാലഭാസക്കറിന്റെ സ്വത്ത് പ്രതികൾ കൈക്കലാക്കിയിട്ടുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം നടത്തുന്നുണ്ടെന്നും ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.