സംസ്ഥാനത്തിന് 6,34,270 ഡോസ് വാക്‌സിൻ കൂടി ലഭ്യമായതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. 1,48,690 ഡോസ് കോവീഷീൽഡ് വാക്‌സിൻ എറണാകുളത്തും 1,01,500 ഡോസ് കോവീഷീൽഡ് വാക്‌സിൻ കോഴിക്കോട്ടുമെത്തി. തിരുവനന്തപുരത്ത് 1,28,500 ഡോസ് കോവീഷീൽഡ് വാക്‌സിനും 55,580 ഡോസ് കോവാക്‌സിനും രാത്രിയോടെ എത്തിയതെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ബുധനാഴ്ച 1,35,996 പേരാണ് വാക്‌സിനെടുത്തത്. 963 വാക്‌സിനേഷൻ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ 1,08,33,855 ഒന്നാം ഡോസും 32,52,942 രണ്ടാം ഡോസും ഉൾപ്പെടെ ആകെ 1,40,86,797 പേരാണ് വാക്‌സിൻ സ്വീകരിച്ചത്.