സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷമാകുന്നു. ആലപ്പുഴയിലും എറണാകുളത്തും മെഗാ വാക്സിനേഷൻ ക്യാമ്പ് നിർത്തിവച്ചു. എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ വാക്സിന്റെ ലഭ്യതക്കുറവ് മൂലം ഇന്ന് വാക്സിനേഷൻ ഉണ്ടായിരിക്കില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. വാക്സിനെടുക്കാൻ എത്തിയവരിൽ പലരും നിരാശയായി മടങ്ങുകയാണ്. ഇന്നലെ വരെ കാര്യമായ ലഭ്യതക്കുറവ് ഉണ്ടായിരുന്നില്ലെന്നും ഇന്ന് മുതൽ ലഭ്യത കുറവ് അനുഭവപ്പെട്ടിട്ടുണ്ടെന്നും എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രി ജീവനക്കാർ പറയുന്നു. ആലപ്പുഴയിൽ വാക്സിനേഷൻ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ മെഗാ വാക്സിനേഷൻ ക്യാമ്പ് നിർത്തിവച്ചിരിക്കുകയാണ്. തണ്ണീർമുക്കം, മുഹമ്മ പിഎച്ച്സി യ്ക്ക് കീഴിലുള്ള ക്യാമ്പുകളാണ് നിർത്തിവച്ചിരിക്കുന്നത്. ഇനി പരമാവധി 250 കുത്തിവെപ്പുകൾക്കുമാത്രമാണ് നിലവിൽ വാക്സിനേഷനുകൾ അവശേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വാക്സിൻ ഇല്ലെന്ന ഔദ്യോഗിക സ്ഥിരീകരണം ഡിഎംഒയും നൽകിയിട്ടുണ്ട്. മാരാരിക്കുളം മേഖലയിലെ ക്യാമ്പുകളിലും വാക്സിനേഷൻ നിർത്തേണ്ട സാഹചര്യമാണ് . ആലപ്പുഴയിലെ വിവിധ കേന്ദ്രങ്ങളിൽ വാക്സിനേഷൻ സ്വീകരിക്കാനായി നിരവധി ആളുകൾ എത്തിയിരുന്നു. വാക്സിനേഷൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങൾ പ്രതിസന്ധിയിലായിരിക്കുകയാണ്.
Related News
പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന്
പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. സാധാരണക്കാർക്ക് ക്ഷേമ പദ്ധതികളും അഭ്യസ്ഥ വിദ്യർക്ക് തൊഴിൽ നൽകുന്നതുമാകും ബജറ്റ്. നികുതികൾ വർധിപ്പിക്കാത്തതും വൻകിട പദ്ധതികൾ പൂർത്തീകരിക്കാനുമുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം. കോവിഡ് പ്രതിസന്ധികളെ സാധ്യതയാക്കുന്ന ബജറ്റായിരിക്കുമെന്നും തോമസ് ഐസക്. തുടർഭരണം ലക്ഷ്യമിട്ടുള്ള ജനപ്രിയ ബജറ്റായിരിക്കുമെന്നുമാണ് ധനമന്ത്രിയുടെ അവകാശവാദം. കോവിഡ് അടക്കമുള്ള പ്രതിസന്ധികളെ അവസരമാക്കി പണം കണ്ടെത്തുമെന്ന പ്രഖ്യാപനമാകും കിഫ്ബിക്ക് ശേഷമുള്ള പ്രധാന ആകർഷണം. കോവിഡ് കാരണം തൊഴിൽ നഷ്ടപ്പെട്ടു കേരളത്തിലേക്കു മടങ്ങിയ പ്രവാസികൾക്കു വരുമാനം ഉറപ്പാക്കുന്നതിനും തൊഴിൽ […]
ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
മലപ്പുറം ചങ്ങരംകുളം പന്താവൂരിൽ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. പൂക്കരത്തറ സ്വദേശി അബ്ദുൽ കരീം ആണ് മരിച്ചത്. തൃശൂരിൽ നിന്ന് കോഴിക്കോട് പോകുന്ന സ്വകാര്യ ബസ് ഇടിച്ചാണ് അപകടം.
നെയ്യാര്‍ ലയൺ സഫാരി പാർക്ക് അടച്ചുപൂട്ടല്‍ ഭീഷണിയില്‍
തെക്കന്‍ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ നെയ്യാര്‍ ഡാമിലെ ലയൺ സഫാരി പാർക്ക് അടച്ച് പൂട്ടല്‍ ഭീഷണിയില്‍. വനം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ക്കില്‍ ഒരു സിംഹം മാത്രമാണ് അവശേഷിക്കുന്നത്. 18 സിംഹങ്ങള്‍ ഉണ്ടായിടത്ത് ഒരു സിംഹമായി കുറഞ്ഞിട്ടും അധികൃതര്‍ നടപടി എടുക്കാത്തതോടെ വിനോദ സഞ്ചാരികളും ലയണ്‍ സഫാരി പാര്‍ക്കിനെ കൈയ്യൊഴിഞ്ഞു. നെയ്യാര്‍ ഡാമിലെ മരക്കുന്നത്തെ കാട്ടില്‍ 1994ലാണ് ഇന്ത്യയിലെ ആദ്യത്തെ ലയണ്‍ പ്രവര്‍ത്തനം തുടങ്ങിയത്. ആദ്യകാലങ്ങളില്‍ 4 സിംഹങ്ങള്‍ മാത്രമുള്ള പാര്‍ക്കില്‍ പിന്നീട് 18 സിംഹങ്ങളായി. […]