കേരളത്തില്‍ ഇന്ന് 29,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5315, പാലക്കാട് 3285, തിരുവനന്തപുരം 3131, എറണാകുളം 3063, കൊല്ലം 2867, ആലപ്പുഴ 2482, തൃശൂര്‍ 2147, കോഴിക്കോട് 1855, കോട്ടയം 1555, കണ്ണൂര്‍ 1212, പത്തനംതിട്ട 1076, ഇടുക്കി 802, കാസര്‍ഗോഡ് 602, വയനാട് 411 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,43,028 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.84 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,90,24,615 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 126 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 177 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 7731 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 202 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 27,502 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2005 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 5148, പാലക്കാട് 1789, തിരുവനന്തപുരം 2978, എറണാകുളം 2941, കൊല്ലം 2860, ആലപ്പുഴ 2478, തൃശൂര്‍ 2123, കോഴിക്കോട് 1817, കോട്ടയം 1455, കണ്ണൂര്‍ 1134, പത്തനംതിട്ട 1037, ഇടുക്കി 768, കാസര്‍ഗോഡ് 586, വയനാട് 388 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 94 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 17, വയനാട് 13, എറണാകുളം, പാലക്കാട്, കാസര്‍ഗോഡ് 10 വീതം, തൃശൂര്‍ 7, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട 6 വീതം, ഇടുക്കി 5, കോഴിക്കോട് 2, കോട്ടയം, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 33,397 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 3112, കൊല്ലം 1801, പത്തനംതിട്ട 1851, ആലപ്പുഴ 2015, കോട്ടയം 1546, ഇടുക്കി 1266, എറണാകുളം 3917, തൃശൂര്‍ 2489, പാലക്കാട് 3032, മലപ്പുറം 4052, കോഴിക്കോട് 2815, വയനാട് 572, കണ്ണൂര്‍ 3884, കാസര്‍ഗോഡ് 1045 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,55,406 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 21,32,071 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 9,04,178 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 8,26,698 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 38,740 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3303 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 879 ഹോട്ട് സ്പോട്ടുകളാണുള്ളത്.
Related News
സംസ്ഥാനത്ത് ഇന്ന് 15,914 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടിപിആർ 15.32
സംസ്ഥാനത്ത് ഇന്ന് 15,914 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 122 മരണം. 16,758 പേർ രോഗമുക്തി നേടി. 15.32 ആണ് ടിപിആർ. ( kerala reports 15914 covid cases ) എറണാകുളം 2332, തൃശൂർ 1918, തിരുവനന്തപുരം 1855, കോഴിക്കോട് 1360, കോട്ടയം 1259, ആലപ്പുഴ 1120, കൊല്ലം 1078, മലപ്പുറം 942, പാലക്കാട് 888, പത്തനംതിട്ട 872, കണ്ണൂർ 799, ഇടുക്കി 662, വയനാട് 566, കാസർഗോഡ് 263 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ […]
ഉദ്യോഗസ്ഥര്‍ക്ക് പിഎഫ്ഐ ബന്ധം: വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് പൊലീസ്
ഉദ്യോഗസ്ഥര്‍ക്ക് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് കേരളാ പൊലീസ്. 873 ഉദ്യോഗസ്ഥര്‍ക്ക് പിഎഫ്ഐയുമായി ബന്ധമുണ്ടെന്ന് കാണിച്ച് എൻ.ഐ.ഐ ഡിജിപിക്ക് റിപ്പോർട്ട് കൈമാറി എന്ന വാർത്ത തെറ്റാണെന്നും പൊലീസ് അറിയിച്ചു. പൊലീസിലെ ചില ഉദ്യോഗസ്ഥര്‍ പോപ്പുലര്‍ ഫ്രണ്ടിന് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നൽകി എന്നായിരുന്നു വാർത്ത. എന്‍ഐഎ സംഘടിപ്പിച്ച റെയ്ഡ് വിവരങ്ങൾ ചോര്‍ത്തി നല്കി. വിവരങ്ങള്‍ ചോരാന്‍ പൊലീസ് നടപടി കാരണമായെന്നും, പിഎഫ്ഐക്ക് റെയ്ഡിനെ പ്രതിരോധിക്കാന്‍ അവസരം നല്‍കിയെന്നും എൻ.ഐ.എ […]
കൊവിഡ് പ്രതിരോധത്തിൽ വീഴ്ച്ച; മുഖ്യമന്ത്രിയുടെ ഉപദേശക സംഘത്തെ പൊളിച്ച് പുതിയ സംവിധാനം വരണമെന്ന് രമേശ് ചെന്നിത്തല
സംസ്ഥാന സർക്കാരിന് കൊവിഡ് പ്രതിരോധത്തിൽ വീഴ്ച്ച പറ്റിയെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഉപദേശക സംഘത്തെ പൊളിച്ച് പുതിയ സംവിധാനം വരണം. വീഴ്ച്ച പറ്റിയത് എവിടെയെന്ന് സർക്കാർ പരിശോധിക്കണമെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. നവോത്ഥാനനായകന്റെ പട്ടം കുറേ കെട്ടിയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അതുകൊണ്ട് എന്ത് പ്രയോജനമുണ്ടായി. അദ്ദേഹത്തിന്റെ യഥാർത്ഥ മുഖം ജനങ്ങൾക്ക് കൂടുതൽ വ്യക്തമായി കൊണ്ടിരിക്കുന്ന സന്ദർഭമാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കൊവിഡ് നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയമാണെന്നും രമേശ് ചെന്നിത്തല […]