Kerala

720 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 584 സമ്പർക്ക രോഗികൾ; രോഗമുക്തി 274

സംസ്ഥാനത്ത് 720 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 82 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 584 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 34 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് ഒരു കോവിഡ് മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു.

17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ഡി.എസ്.ഇ 29 , ഐ.ടി.ബി.പി 4 കെ.എൽ.എഫ് 1 കെ.എസ്.ഇ 4. ആകെ രോഗം സ്ഥരീകരിച്ചവരുടെ എണ്ണം 13,994. ഒരു മരണവും റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ പുല്ലുവിളയിൽ വിക്ടോറിയ(72)യാണ് മരിച്ചത്. 274 പേർ രോഗമുക്തി നേടി.

തിരുവനന്തപുരം 151, കൊല്ലം 85, എറണാകുളം 80, മലപ്പുറം 61, കണ്ണൂര്‍ 57, ആലപ്പുഴ 46, പാലക്കാട് 46, പത്തനംതിട്ട 40, കാസര്‍ഗോഡ് 40, കോഴിക്കോട് 39, കോട്ടയം 39, തൃശൂര്‍ 19, വയനാട് 17 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്.

തിരുവനന്തപുരം 11, കൊല്ലം 11, ആലപ്പുഴ 70, കോട്ടയം 10, ഇടുക്കി 5, എറണാകുളം 7, തൃശൂര്‍ 6, പാലക്കാട് 34, മലപ്പുറം 51, കോഴിക്കോട് 39, വയനാട് 14, കണ്ണൂര്‍ 10, കാസര്‍ഗോഡ് 6 എന്നിങ്ങനെയാണ് പരിശോധനാഫലം നെഗറ്റീവ് ആയവരുടെ കണക്കുകള്‍.

കഴിഞ്ഞ 24 മണിക്കൂറിനിടെ 19,524 സാമ്പിളുകളാണ് പരിശോധിച്ചത്. വിവിധ ജില്ലകളിലായി 1,620,444 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 8277 പേര്‍ ആശുപത്രികളിലുണ്ട്. 984 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 8056 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.