സംസ്ഥാനത്ത് കൊവിഡ് വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ വിശദ പരിശോധനയ്ക്ക് ആരോഗ്യവകുപ്പിൻ്റെ നിർദ്ദേശം. സംസ്ഥാനത്ത് പടർന്നുപിടിക്കുന്നത് ഇരട്ട വകഭേദം വന്ന വൈറസാണോ എന്നും സംശയമുണ്ട്. വൈറസ് കണ്ടെത്താൻ ആരോഗ്യവകുപ്പിന് ഉന്നതതല യോഗം നിർദ്ദേശം നൽകി. ഇന്ന് ചേർന്ന കോർ കമ്മറ്റി യോഗത്തിലാണ് ഇത്തരത്തിൽ ഒരു ചർച്ച ഉണ്ടായത്.
Related News
കണ്ണൂരില്‍ ലോറി ഡ്രൈവര്‍ ക്ലീനറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
കണ്ണൂര്‍ നെടുംപൊയില്‍ ചുരത്തില്‍ ലോറി ഡ്രൈവര്‍ ക്ലീനറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊല്ലം പത്തനാപുരം സ്വദേശി സിദ്ദിഖാണ് (28) കൊല്ലപ്പെട്ടത്. ഡ്രൈവര്‍ പത്തനാപുരം സ്വദേശി നിഷാദ് കണ്ണവം പൊലീസില്‍ കീഴടങ്ങി. ഇന്ന് പുലര്‍ച്ചെയോടെ മാനന്തവാടി ചുരത്തില്‍വച്ചാണ് സംഭവമുണ്ടായത്. ഡ്രൈവറും ക്ലീനറും തമ്മിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് ജാക്കി ലിവര്‍ ഉപയോഗിച്ച് നിഷാദ് സിദ്ദിഖിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പ്രിയ കലാകാരിക്ക് വിട; സുബി സുരേഷിന് വിട ചൊല്ലി നാട്…
പ്രിയപ്പെട്ട കലാകാരിക്ക് വിട ചൊല്ലി നാട്. സുബി സുരേഷിനെ അവസാനമായി കാണാൻ ഒട്ടേറെ പേരാണ് പുത്തൻപള്ളി പാരിഷ് ഹാളിൽ എത്തിചേരുന്നത്. സിനിമാ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും അന്തിമോപചാരമർപ്പിക്കാനായി എത്തിച്ചേർന്നു. സംസ്കാര ചടങ്ങുകൾ ചേരാനല്ലൂർ ശ്മശാനത്തിൽ നടന്നു പ്രിയ കലാകാരിയെ അനുശോചിക്കുന്നതിന് വേണ്ടി കലാകാരമാരുടെ അനുശോചന പരിപാടിയും സംസ്കാര ചടങ്ങുകൾക്ക് ശേഷം നടക്കും. ആരാധകരും സഹപ്രവർത്തകരും ഉൾപ്പെടെ ആയിരക്കണക്കിന് ആൾക്കാരാണ് സുബിയെ അവസാനമായി ഒരു നോക്കു കാണാൻ എത്തിയത്. ടെലിവിഷൻ സീരിയൽ രംഗത്തെ നിരവധിപ്പേർ സുബിയ്ക്ക് ആദരാഞ്ജലി […]
ഇന്ധനവില വർദ്ധനവിനെതിരെ 251 കേന്ദ്രങ്ങളിൽ എൽ.ഡി.എഫ് പ്രതിഷേധം
കേന്ദ്ര സർക്കാർ അവഗണനയിലും ഇന്ധനവില വർദ്ധനവിലും പ്രതിഷേധിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം നടക്കും. കേരളത്തിലെ 251 കേന്ദ്രങ്ങളിലായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. പെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധനവിനെതിരെ ഏരിയാ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകളുടെ മുന്നിലാണ് സമരം സംഘടിപ്പിക്കുന്നതെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ അറിയിച്ചു. വിലക്കയറ്റത്തിന്റെ പ്രയാസമനുഭവിക്കുന്ന എല്ലാ ജനവിഭാഗങ്ങളും പരിപാടിയുമായി സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിന് ശേഷം പെട്രോൾ, ഡീസൽ വില വൻതോതിൽ വർദ്ധിക്കുന്ന സാഹചര്യമുണ്ടായിരുന്നു. […]