India Kerala

കേരള കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു

പി.ജെ ജോസഫിനെ പാർലമെന്ററി പാർട്ടി നേതാവായി അംഗീകരിക്കണമെന്ന എന്ന മോൻസ് ജോസഫിന്റെ ആവശ്യത്തില്‍ തര്‍ക്കം തുടരുന്നു. മോൻസ് ജോസഫ് സ്പീക്കര്‍ക്ക് നല്‍കിയ കത്ത് തെറ്റിധാരണയുണ്ടാക്കിയതായി റോഷി അഗസ്റ്റിൻ. പാർട്ടിയിൽ ആലോചിക്കാതെയാണ് മോൻസ് കത്ത് നൽകിയതെന്നും റോഷി ആരോപിച്ചു. കത്ത് നൽകുന്നതിന് മുൻപ് പാർട്ടിയിൽ ചർച്ച ചെയ്യണമായിരുന്നുവെന്നും മോന്‍സ് ജോസഫിന്റെ നടപടി ശരിയായില്ലെന്നും ജോസ് കെ.മാണിയും പ്രതികരിച്ചു.

അതേസമയം കേരള കോണ്‍ഗ്രസില്‍ ചെയര്‍മാന്‍ സ്ഥാനത്തിന്റെ മാനദണ്ഡം സീനിയോറിറ്റിയാണെന്ന സൂചന നല്‍കി പി.ജെ ജോസഫ്, ലയനസമയത്ത് മുതിര്‍ന്ന നേതാവെന്ന പരിഗണന വച്ചാണ് മാണി ചെയര്‍മാന്‍ സീറ്റ് ഏറ്റെടുത്തതെന്ന് ജോസഫ് പറഞ്ഞു. നിയമസഭയില്‍ കെ.എം മാണിക്ക് ചരമോപചാരം അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.