Kerala

കേരള ബജറ്റ്; പട്ടികജാതി-പട്ടിക വർഗ്ഗ വികസനം

പട്ടിക ജാതിക്കാർക്കുവേണ്ടി ഭൂമി, പാർപ്പിടം മറ്റു വികസന പദ്ധതികൾ എന്നിവയ്ക്കായി 1935.38 കോടി രൂപ അനുവദിച്ചു. ഭൂരഹിതരായിട്ടുള്ള കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കുന്നതിന് 180 കോടി രൂപയും ഭാഗീകമായി നിർമ്മിച്ച വീടുകളുടെ പൂർത്തീകരണത്തിനും ജീർണ്ണാവസ്ഥയിലുള്ള വീടുകളുടെ പുനരുദ്ധാരണ
ത്തിനും പഠന മുറി നിര്‍മാണത്തിനുമായി 205 കോടി രൂപ അനുവദിച്ചു. കൂടാതെ പട്ടികജാതിക്കാർക്കിടയിലെ ദുർബല വിഭാഗങ്ങളുടെ വികസന പരിപാടികൾക്കായി 50 കൊടിയ രൂപയും അനുവദിച്ചിട്ടുണ്ട്.

ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് 1,25,000 രൂപ വകര നല്‍കുന്നതാണ്. ഇതിനായി 83.39 കോടി രൂപ അനുവദിക്കും. പട്ടിക ജാതി വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ സഹായം മോഡൽ റസിഡൻഷ്യൽ സ്‌കൂളിനും ഹോസ്റ്റലിനു കെട്ടിടനിർമ്മാണത്തിനുള്ള ഭൂമി വാങ്ങൽ മുതലാവയ്ക്കുമായി ആക 325.61 കോടി അനുവദിച്ചു. യുവാക്കള്‍ക്ക് പരിശീലനം, തൊഴിൽ മാനവശേഷി വികസനം എന്നിവയ്ക്കായി 49 കോടി രൂപ അനുവദിച്ചു. കൂടാതെ സാങ്കേതിക വിദഗ്ദ്ധർക്കും ഹ്രസകാല നിയമനവും പരീശിലനവും നൽകും.

പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റെ ക്ഷേമ പ്രവർത്തനങ്ങൾക്കായി ആകെ 735.86 കോടി രൂപ അനുവദിക്കും. ഇത് മുൻവർത്തേക്കാൾ 57.28 കോടി രൂപ അധികമാണ്. വിവിധ വിദ്യാഭ്യാസ വിനിമയ പദ്ധതികൾക്കായി 2.2 കോടി രൂപ അനുവദിക്കും. പെണ്‍കുട്ടിള്‍ക്ക് വിവാഹ ധനസഹായമായി 1.5 ലക്ഷം രൂപ വീതം നല്‍കും.

സംസ്ഥാനത്തെ ആദ്യ പട്ടികവര്‍ഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടി അഭിമുഖീരിക്കുന്ന വികസന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമായി ഇടമലക്കുടി സമഗ്ര പാക്കജ് എന്ന പേരിൽ ഒരു പ്രത്യേക പരിപാടി വിഭാവനം ചെയ്യുന്നു. ഇതിനായി 15 കോടി രൂപ അനുവദിക്കും.