98.3 ശതമാനം പേര്‍ക്കും രോഗം ഭേദമായി, ജില്ലയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത 178 പോസറ്റീവ് കേസുകളില്‍ 175 കേസുകളും നെഗറ്റീവായി
കാസര്‍കോട് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത് ഇനി മൂന്ന് പേര്‍മാത്രമാണ്. ജില്ലയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത 178 പോസറ്റീവ് കേസുകളില്‍ 175 കേസുകളും നെഗറ്റീവായി. 98.3 ശതമാനം പേര്‍ക്കും രോഗം ഭേദമായി. കാസര്‍കോട് ജില്ലയില്‍ മെയ്മാസത്തില്‍ പുതിയ പോസറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. ആകെ റിപ്പോര്‍ട്ട് ചെയ്ത 178 പോസറ്റീവ് കേസുകളില്‍ ഇനി മൂന്ന് പേര്‍മാത്രമാണ് രോഗബാധിതരായി ചികിത്സയിലുള്ളത്.
ചെങ്കള പഞ്ചായത്തിലെ രണ്ട് പേരും ചെമ്മനാട് പഞ്ചായത്തിലെ ഒരാളുമടക്കം മൂന്ന് പേര്‍. രണ്ട് നഗരസഭകളിലും 15 ഗ്രാമ പഞ്ചായത്തുകളിലും ജില്ലയില്‍ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ ഇനി രണ്ട് ഗ്രാമപഞ്ചായത്തുകളില്‍ മാത്രമാണ് രോഗികളുള്ളത്. പോസറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്ന രണ്ട് നഗരസഭകളും 13 പഞ്ചായത്തുകളും കോവിഡ് മുക്തമായി.
ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച മാധ്യമ പ്രവര്‍ത്തകന്‍റെ രണ്ട് പരിശോധന ഫലങ്ങളും നെഗറ്റീവാണ്. ഇതോടെ മാധ്യമ പ്രവര്‍ത്തകന്‍ ആശുപത്രി വിട്ടു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. 1346 പേര്‍ വീടുകളിലും 25 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്.