Kerala

കാസര്‍കോട് ഭെല്‍ ഇ.എം.എല്‍ തൊഴിലാളികള്‍ക്ക് ശമ്പളം മുടങ്ങിയിട്ട് 20 മാസം

മാസങ്ങളായി കമ്പനി പ്രവര്‍ത്തിക്കുന്നില്ല. ഇതോടെ ജോലിയും കൂലിയും ഇല്ലാത്ത ഭെല്‍ തൊഴിലാളികള്‍ ജീവിക്കാനായി പലരും പല ജോലിയിലേക്ക് തിരിഞ്ഞു

കാസര്‍കോട് ഭെല്‍ ഇ.എം.എല്‍ തൊഴിലാളികള്‍ക്ക് ശമ്പളം മുടങ്ങിയിട്ട് 20 മാസം കഴിഞ്ഞു. മാസങ്ങളായി കമ്പനി പ്രവര്‍ത്തിക്കുന്നില്ല. ഇതോടെ ജോലിയും കൂലിയും ഇല്ലാത്ത ഭെല്‍ തൊഴിലാളികള്‍ ജീവിക്കാനായി പലരും പല ജോലിയിലേക്ക് തിരിഞ്ഞു.

175 തൊഴിലാളികളാണ് ഭെല്‍ ഇഎംഎല്‍ കമ്പനിയിലുള്ളത്. കഴിഞ്ഞ 20 മാസമായി ഇവര്‍ക്ക് ശമ്പളം ലഭിക്കുന്നില്ല. ഇതോടെ ജീവിക്കാനായി പലരും പല ജോലിയിലേക്ക് തിരിഞ്ഞു. ‌‌ കെല്‍ കാസര്‍കോട് യൂണിറ്റ് 2011 മാർച്ച് 28നാണ് കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഭെല്ലിന് കൈമാറിയത്. കമ്പനി ഭെല്‍ ഏറ്റെടുത്തതിന് ശേഷം ഒരു വികസനവും ഉണ്ടായില്ല. 2016 ആഗസ്റ്റില്‍ സ്ഥാപനം കയ്യൊഴിയുന്നതായി അറിയിച്ച് കേന്ദ്രം കേരള സര്‍ക്കാരിന് കത്ത് നൽകിയിരുന്നു. ഇതിനെ തുടര്‍ന്ന് 2017 ജൂൺ പന്ത്രണ്ടിന് സ്ഥാപനം ഏറ്റെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍ കമ്പനി ഏറ്റെടുക്കുന്നതിന് ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ല. കമ്പനി അടിയന്തരമായി തുറന്ന് പ്രവർത്തിക്കണമെന്നും ഓണത്തിന് മുന്‍പ് ശമ്പളം നല്‍കണമെന്നുമാണ് ജീവനക്കാരുടെ ആവശ്യം.