കാസർഗോഡ് മാർക്കറ്റിൽ നിന്ന് ഇരുന്നൂറ് കിലോ പഴകിയ മത്സ്യം പിടികൂടി. തമിഴ്നാടിൽ നിന്നെത്തിയ ലോറിയിൽ നിന്നാണ് പഴകിയ മത്സ്യം കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിൻറെ പ്രത്യേക സംഘമാണ് രാവിലെ മാർക്കറ്റിൽ പരിശോധന നടത്തിയത്. എട്ട് ബോക്സുകളിലായാണ് മത്സ്യം സൂക്ഷിച്ചിരുന്നത്. പഴകിയ മത്സ്യം വിപണനത്തിനായി എത്തിച്ച ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. ചെറുവത്തൂരിലെ ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തിൽ ശക്തമായ പരിശോധനയാണ് ജില്ലയിൽ പുരോഗമിക്കുന്നത്.
Related News
മുതലപ്പൊഴിയില്‍ വീണ്ടും അപകടം; ഒരു മത്സ്യത്തൊഴിലാളി മരിച്ചു, മൂന്ന് പേരെ കാണാതായി
മുതലപ്പൊഴിയില്‍ വീണ്ടും അപകടം. ഒരാള്‍ മരിച്ചു. പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോൻ(42) ആണ് മരിച്ചത് .മൂന്ന് പേരെ കാണാതായി. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. വള്ളം മറിഞ്ഞ് കാണാതായ നാല് പേരില്‍ കണ്ടെത്തിയ ആളെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവം പുലർച്ചെ നാല് മണിയോടെയായിരുന്നു. പുതുക്കുറിച്ചി ഭാഗത്ത് നിന്നുള്ള വളളമാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. പുതുക്കുറുച്ചി സ്വദേശി ആന്റണിയുടെ വളളമാണ് മറിഞ്ഞത്. തീരത്തോടടുക്കവെ തിരമാലയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു.
മാസപ്പിറവി കണ്ടു; നാളെ റമദാന് വ്രതാരംഭം
കേരളത്തില്‍ നാളെ റമദാന് വ്രതാരംഭം. ഇന്ന് മാസപ്പിറവി ദര്‍ശിച്ചതിനാല്‍ നാളെ റമദാന് ഒന്നായിരിക്കും. കോഴിക്കോടും കാപ്പാടും വെള്ളയിലും മാസപ്പിറവി കണ്ടു. നാളെ റമദാൻ ഒന്നാണെന്ന് കോഴിക്കോട് വലിയഖാദി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ അറിയിച്ചു. തെക്കൻ കേരളത്തിലും റമദാൻ വ്രതാരംഭം നാളെയെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി അറിയിച്ചു.
സാമ്പത്തിക തട്ടിപ്പില്‍ മോന്സണ് മാവുങ്കലിന്റെ ജാമ്യാപേക്ഷ തള്ളി
തട്ടിപ്പുകേസ് പ്രതി മോന്സണ് മാവുങ്കലിന്റെ ജാമ്യാപേക്ഷ തള്ളി കോടതി. പത്തുകോടിയുടെ സാമ്പത്തിക തട്ടിപ്പുകേസിലും 1.72 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന കേസിലുമാണ് മോന്സണ് ജാമ്യാപേക്ഷ നല്‍കിയത്. എറണാകുളം എസിജെഎം കോടതിയുടേതാണ് നടപടി. monson mavunkal bail മോന്സണ് ഉന്നത ബന്ധങ്ങളുണ്ടെന്നും ജാമ്യം ലഭിച്ചാല്‍ കേസ് അട്ടിമറിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ചൂണ്ടിക്കാട്ടി. അനൂപ്, ഷമീര്‍ എന്നിവരില്‍ നിന്ന് 10 കോടി തട്ടിയെടുത്തെന്ന കേസിലും വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് പാട്ടത്തിന് നല്‍കാമെന്ന് പറഞ്ഞ് പാലാ സ്വദേശി രാജീവനില്‍ […]