India Kerala

പൊലീസ് ലാത്തി ചാർജിനെ ന്യായീകരിച്ചിട്ടില്ലെന്ന് കാനം

എറണാകുളത്തെ സി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് ലാത്തി ചാർജിനെ ന്യായീകരിച്ചിട്ടില്ലെന്ന് കാനം പറഞ്ഞു. കലക്ടറുടെ റിപ്പോർട്ട് വന്നതിന് ശേഷം പ്രതികരിക്കാമെന്നാണ് പറഞ്ഞത്. ലാത്തിച്ചാർജിനെ കുറിച്ച് താൻ നടത്തിയ പ്രതികരണത്തിൽ അതൃപ്തി ഉള്ളവർ പോസ്റ്റര്‍ ഒട്ടിച്ചല്ല ജനറല്‍ ബോഡിയിലാണ് അഭിപ്രായം പറയേണ്ടതെന്നും കാനം കൊച്ചിയില്‍ പറഞ്ഞു.

കാനത്തിനെതിരായി പാര്‍ട്ടിക്കാര്‍ പോസ്റ്റര്‍ പതിക്കില്ലെന്ന് മന്ത്രി പി തിലോത്തമൻ പറഞ്ഞു. പ്രശ്നം സങ്കീര്‍ണമാക്കാൻ പാർട്ടി ശത്രുക്കളാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

എൽദോ എബ്രഹാം എം.എൽ.എയെ പൊലീസ് തിരഞ്ഞു പിടിച്ചു തല്ലിയതാണെന്ന് സി.പി.ഐ നേതാവ് സി.എൻ ജയദേവൻ ആരോപിച്ചു.മർദ്ദനത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്‌ഥർക്കെതിരെ നടപടി വേണം. ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ഉണ്ടാവും. ഭരണത്തിൽ ഇരിക്കുമ്പോൾ തല്ലുകൊള്ളേണ്ട ഗതികേട് സി.പി.ഐക്ക് ഇല്ലെന്നും ജയദേവൻ പറഞ്ഞു.