പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. തിരുവനന്തപുരത്ത് മത്സരിക്കാനില്ലെന്ന് കാനം സി.പി.ഐ എക്സിക്യൂട്ടീവിനെ അറിയിച്ചു. മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാര്‍ സ്ഥാനാര്‍ഥിയായേക്കും. സി.പി.ഐ മത്സരിക്കുന്ന നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുള്ള യോഗങ്ങള്‍ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.
Related News
ത്രിപുരയില്‍ ബി.ജെ.പി ഉപാദ്ധ്യക്ഷന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
ത്രിപുരയില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്കി സംസ്ഥാന ബി.ജെ.പി ഉപാദ്ധ്യക്ഷന്‍ സുഭല്‍ ബൗമിക് ആണ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ ത്രിപുരയില്‍ നിന്ന് അദ്ദേഹം കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചേക്കും. നാളെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ത്രിപുരയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നുണ്ട്. ഇവിടെ വെച്ച് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ത്രിപുരയില്‍ കമ്യൂണിസ്റ്റ് സര്‍ക്കാറിനെ വീഴ്ത്തി ബി.ജെ.പിക്ക് ഭരണം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ് സുഭല്‍. കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളുമായി കഴിഞ്ഞ ദിവസം രാത്രിയില്‍ അദ്ദേഹം ചര്‍ച്ച […]
‘സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരിലുള്ള വേട്ടയാടല്‍ വേണ്ട’: പൊലീസിനോട് കോടതി
സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളുടെ പേരിൽ ജനങ്ങൾക്കെതിരെയുള്ള പൊലീസ് നടപടിയിൽ അതൃപ്തി അറിയിച്ച് സുപ്രീംകോടതി. അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കണമെന്നും ഭരണകൂടം അതിര് ലംഘിക്കരുതെന്നും കോടതി അറിയിച്ചു. സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ ഒരു സംസ്ഥാനത്ത് നിന്ന് വ്യക്തികളെ രാജ്യത്തിന്റെ മറ്റിടങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലേക്ക് വിളിച്ചുവരുത്തുന്നത് ശരിയായ പ്രവണതയല്ല. ഡൽഹി സ്വദേശിനിക്കെതിരായ ബംഗാൾ പൊലീസിന്റെ സമൻസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. കോവിഡ് ലോക്ക്ഡൗൺ നടപ്പിലാക്കുന്നതിൽ ബംഗാൾ സർക്കാർ വർഗീയ വിവേചനം കാണിക്കുന്നുവെന്നായിരുന്നു ഡൽഹി സ്വദേശിനിയായ 29കാരി പോസ്റ്റിട്ടത്. ചില പ്രത്യേക […]
കാസര്‍ഗോഡ് ആദ്യ ഇഇജി സംവിധാനം സജ്ജം
കാസര്‍ഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഇഇജി(Electroencephalogram) സംവിധാനം പ്രവര്‍ത്തന സജ്ജമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായാണ് ഇഇജി സേവനം ലഭ്യമാക്കുന്നത്. നൂറോളജി ചികിത്സയില്‍ ഏറെ സഹായകരമാണ് ഇഇജി. അപ്സമാര രോഗ നിര്‍ണയത്തിന് ആവശ്യമായ പരിശോധനയാണ് ഇഇജി. വിവിധ തരത്തിലുള്ള മസ്തിഷ്ക രോഗ ബാധ വിലയിരുത്താന്‍ ഇതിലൂടെ സഹായിക്കുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ ഏറെയുള്ള ജില്ലയിലെ ജനങ്ങള്‍ക്ക് ഇത് വലിയ ആശ്വാസമാണ്. ജില്ലാ ആശുപത്രിയില്‍ ഒരുക്കിയ ഇഇജി സേവനം എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് പൂര്‍ണമായും […]