കൊച്ചി കളമശേരി മുന്‍സിപ്പല്‍ പരിധിയില്‍ നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമം അട്ടിമറിച്ച് വ്യാപക നിലം നികത്തല്‍. വില്ലേജ് ഓഫീസര്‍ സ്റ്റോപ് മെമ്മോ നല്‍കിയിട്ടും നിലം നികത്തല്‍ തുടരുകയാണ് . നിയമലംഘനം നടക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെയും ഭൂമാഫിയാ സംഘങ്ങളുടെയും ഒത്താശയോടെയാണെന്നാണ് പരാതിക്കാര്‍ പറയുന്നത്.
Related News
മെയ് 19 മുതല്‍ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ
ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബംഗളൂരു തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും പ്രധാന സര്‍വീസുകള്‍. കൊച്ചിയിലേക്കും കൊച്ചിയില്‍ നിന്നുമായി ആകെ 12 സര്‍വീസുകളാണുണ്ടാവുക. കോവിഡിനെ തുടര്‍ന്ന് രാജ്യത്തെ പലഭാഗങ്ങളില്‍ കുടുങ്ങിയവര്‍ക്കുവേണ്ടി ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ. മെയ് 19 മുതല്‍ ജൂണ്‍ വരെയായിരിക്കും എയര്‍ ഇന്ത്യയുടെ പ്രത്യേക സര്‍വീസുകള്‍. ബുക്കിംഗ് ഇതുവരെ ആരംഭിച്ചിട്ടില്ല. ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബംഗളൂരു തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും പ്രധാന സര്‍വീസുകള്‍. മെയ് 19ന് കൊച്ചിയിലേക്കുള്ള ഒരു സര്‍വ്വീസ് മാത്രമാണ് ചെന്നൈയില്‍ നിന്നുള്ളത്. […]
സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്ത്തകന് മരിച്ചു
സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്ത്തകന് മരിച്ചു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം ബഷീര്‍(35) ആണ് മരിച്ചത്. ശ്രീറാം വെങ്കിട്ടരാമന് മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനാ റിപ്പോര്‍ട്ടുണ്ട്. കാറിലുണ്ടായിരുന്ന സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരപ്പാലം സ്വദേശി വഫാ ഫിറോസിനെയാണ് കസ്റ്റഡിയിലെടുത്തത്. വാഹനമോടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനാണെന്ന് ദൃക്സാക്ഷികളായ ഓട്ടോ ഡ്രൈവര്‍മാര്‍ പറഞ്ഞു. ശനിയാഴ്ച പുലർച്ചെ ഒരു മണിക്ക് തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുന്നിൽ വെച്ചാണ് അപകടം. റോഡരികിൽ നിർത്തിയിട്ട ബഷീറിന്റെ ബൈക്കിന് […]
തൃശ്ശൂരിൽ വൻ മയക്കുമരുന്ന് വേട്ട; 3.75 കോടിയുടെ ലഹരിമരുന്ന് പിടികൂടി
തൃശ്ശൂരിൽ വൻ മയക്കുമരുന്ന് വേട്ട. ആഡംബര കാറുകളിൽ കടത്തുകയായിരുന്ന 3.75 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. മൂന്ന് കിലോ ഹാഷിഷ് ഓയിലും 77 കിലോ കഞ്ചാവും രണ്ട് ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. പുത്തൂർ സ്വദേശി അരുൺ, കോലഴി സ്വദേശി അഖിൽ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. തൃശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിലുള്ള ആൻ്റി നാർക്കോട്ടിക് സ്ക്വാഡും പീച്ചി പൊലീസും ചേർന്ന് കുതിരാനിൽ വെച്ചാണ് മയക്കുമരുന്ന് പിടികൂടിയത്.