ലോക്സഭ തെരഞ്ഞെടുപ്പില്‍ ശബരിമല ഒരു ഘടകമായിരുന്നെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കുറെപ്പേരെയെല്ലാം കബളിപ്പിക്കാൻ വർഗീയ ഭ്രാന്തന്മാർക്ക് കഴിഞ്ഞു. ശബരിമല വിഷയത്തിൽ സർക്കാർ തെറ്റായി ഒന്നും ചെയ്തില്ലെന്നും കടകംപള്ളി കൊച്ചിയില്‍ പറഞ്ഞു.
Related News
കോഴിക്കോട് ഓടയിൽ വീണ് മധ്യവയസ്കന് പരുക്ക്; നവീകരണം നടത്തിയ ശേഷം സ്ലാബ് പൂർവ സ്ഥിതിയിലാക്കിയില്ലെന്ന് നാട്ടുകാർ
കോഴിക്കോട് കല്ലാച്ചിയിൽ ഓടയിൽ വീണ് മധ്യവയസ്കന് പരുക്ക്. തെരുവൻപറമ്പ് സ്വദേശി കിഴക്കേവീട്ടിൽ അശോകൻ (65) നാണ് പരുക്കേറ്റത്. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. അശോകന്റെ വലത് കാലിനും, താടിക്കുമാണ് പരുക്കേറ്റത് ഓട ശുചീകരിക്കുന്നതിൻ്റെ ഭാഗമായി പി.ഡബ്ല്യു.ഡി കോൺക്രീറ്റ് സ്ലാബുകൾ നീക്കം ചെയ്തിരുന്നു. നവീകരണം നടത്തിയ ശേഷം സ്ലാബ് പൂർവ സ്ഥിതിയിലാക്കിയിരുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
ഡിജിപിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് ഉന്നതതല പൊലീസ് യോഗം
ഡിജിപി അനിൽകാന്തിന്റെ അദ്ധ്യക്ഷതയിൽ ഇന്ന് ഉന്നതതല പൊലീസ് യോഗം ചേരും. രാവിലെ 11 മണിക്ക് പൊലീസ് ആസ്ഥാനത്താണ് യോഗം. ക്രമസമാധാനപ്രശ്നം ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ചയാവും. വിദ്വേഷ പ്രസംഗത്തിലെ പിസി ജോര്‍ജ്ജിന്റെ അറസ്റ്റില്‍ പൊലീസിന് കോടതിയുടെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. അറസ്റ്റിന്റെ അനിവാര്യത ബോധ്യപ്പെടുത്താന്‍ പൊലീസിന് കഴിഞ്ഞില്ലെന്നായിരുന്നു ജാമ്യ ഉത്തരവിൽ കോടതിയുടെ വിമര്‍ശനം. പിസി ജോര്‍ജിന് എഴുപത് വയസ് കഴിഞ്ഞതും പ്രമേഹം പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതും കണക്കിലെടുത്താണ് മജിസ്ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പി സി ജോര്‍ജ് വിഷയത്തില്‍ […]
ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി ഫിറോസ് കുന്നും പറമ്ബില്‍
തന്‍െറ ചാരിറ്റി പ്രവര്‍ത്തങ്ങള്‍ നിര്‍ത്തുകയാണെന്ന് ഫിറോസ് കുന്നും പറമ്ബില്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ്ഫിറോസ് ഇക്കാര്യം അറിയിച്ചത്. തനിക്കെതിരെ തുടര്‍ച്ചയായി ഉയര്‍ന്നു വരുന്ന ആരോപണങ്ങളില്‍ മനംമടുത്താണ് സേവനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുന്നതെന്ന് ഫിറോസ് ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കി. തനിക്കൊരു കുടുംബം ഉണ്ടെന്നുപോലും ചിന്തിക്കാതെയാണ് ഓരോ ആരോപണങ്ങളും ചിലര്‍ ഉയര്‍ത്തുന്നത്. സഹായം ചോദിച്ച് ഒരു വീഡിയോയുമായി ഇനി ഫിറോസ് കുന്നംപറമ്ബില്‍ വരില്ലെന്നും അദ്ദേഹം ലൈവിലൂടെ പറഞ്ഞു.