കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവും എം.പിയുമായ കെ.മുരളീധരൻ. ഗവർണര്‍ സ്വന്തം സമുദായത്തിന്റെ അന്തകനാണ്. ഗവർണർ മോദിയുടെ പി.ആർ ആകുകയാണ്. ഇങ്ങനെ പോയാൽ അദ്ദേഹത്തിന് സർ സി.പിയുടെ അനുഭവമായിരിക്കും സംഭവിക്കുകയെന്നും മുരളീധരൻ പറഞ്ഞു. വയനാട് മാനന്തവാടിയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംഘടിപ്പിച്ച പൗരത്വ പ്രക്ഷോഭ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Related News
പാലക്കാട് പ്ലസ് ടു വിഭാഗം ഹ്യൂമാനിറ്റീസിൽ പരീക്ഷ എഴുതിയ പന്ത്രണ്ട് വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫലം പുറത്തുവിട്ടില്ല
പാലക്കാട് എടത്തനാട്ടുകര ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നും പ്ലസ്ടു വിഭാഗം ഹ്യൂമാനിറ്റീസിൽ പരീക്ഷ എഴുതിയ പന്ത്രണ്ടു വിദ്യാര്‍ത്ഥികളുടെ പരീക്ഷ ഫലം ഇത് വരെ വന്നില്ല. പരീക്ഷ ഫലം തടഞ്ഞു വെച്ചതോടെ ഉപരി പഠനം മുടങ്ങുമോ എന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികൾ. പ്ലസ്ടു ഫലം വന്ന് ദിവസങ്ങൾ കഴിഞ്ഞെങ്കിലും എടത്തനാട്ടുകര ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിലെ 12 വിദ്യാര്‍ത്ഥികളുടെ ഫലം ഇതു വരെ വന്നില്ല. പരീക്ഷാഫലം തടഞ്ഞുവെച്ചതിന് കൃത്യമായ മറുപടി പോലും ലഭിക്കാതെ വന്നതോടെ വിദ്യാര്‍ത്ഥികൾ ആശങ്കയിലാണ്. ഉപരിപഠനവും, […]
കണ്ണൂരിൽ തമിഴ്നാട് സ്വദേശിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസ്; യുവാവും കാമുകിയും അറസ്റ്റിൽ
കണ്ണൂരിൽ തമിഴ്നാട് സ്വദേശിനിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ പ്രതികൾ പിടിയിൽ. കാഞ്ഞങ്ങാട് സ്വദേശി വിജേഷ്, തമിഴ്നാട് സ്വദേശിനി മലർ എന്നിവരാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കസ്റ്റഡിയിലെടുത്ത നീലേശ്വരം സ്വദേശിയെയും ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ മാസം 27നാണ് കേസിനാസ്പദമായ സംഭവം. ശുചീകരണ മേഖലയിൽ ജോലി ചെയ്യുന്ന 32 കാരിയാണ് ക്രൂര ബലാത്സംഗത്തിനിരയായത്. ജോലി വാഗ്ദാനം ചെയ്ത് പ്രതി യുവതിയെ ക്വാർട്ടേഴ്സിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് ജ്യൂസിൽ മയക്കുമരുന്ന് നൽകി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ യുവതിയെ മറ്റ് […]
അട്ടപ്പാടി മധു വധക്കേസ്; പ്രതികളുടെ ഹർജിയിൽ ഇന്ന് വിധി
അട്ടപ്പാടി മധു വധക്കേസിൽ വിചാരണ കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച അപേക്ഷയിൽ ഹൈകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് വിജി അരുണിൻെ ബെഞ്ചാണ് ഹർജിയിൽ ഉത്തരവ് പുറപ്പെടുവിക്കുക. വിചാരണ കോടതി ഉത്തരവ് റദ്ദാക്കി ജാമ്യം നൽകണമെന്നാണ് പ്രതികളുടെ ആവശ്യം. വിചാരണ കോടതി ശിക്ഷ വിധിച്ചത് തങ്ങളുടെ വാദം വേണ്ടവിധം പരിഗണിക്കാതെയാണെന്ന് പ്രതികൾ നൽകിയ അപേക്ഷയിൽ പറയുന്നു. പ്രതികൾ നൽകിയ ഹർജിയെ സർക്കാർ എതിർത്തിരുന്നു. ഒന്നാം പ്രതിയായ ഹുസൈൻ, രണ്ടാം പ്രതി മരക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, […]