India Kerala

രണ്ട് സീറ്റ് വേണം, കോട്ടയം കേരള കോണ്‍ഗ്രസിന് തന്നെ: കെ.എം മാണി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് രണ്ട് സീറ്റ് ആവശ്യപ്പെടുമെന്ന് കെ.എം മാണി. ഇടുക്കിയോ ചാലക്കുടിയോ വേണം. പി.ജെ ജോസഫുമായി അഭിപ്രായ വ്യത്യാസമില്ല. കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിന്റേതാണെന്ന് ഉമ്മന്‍ചാണ്ടി തന്നെ പറഞ്ഞതാണെന്നും കെ.എം മാണി പ്രതികരിച്ചു.

പാര്‍ട്ടി സ്ഥാനാര്‍ഥി തന്നെ കോട്ടയത്ത് മത്സരിക്കും. ജോസഫ് ഗ്രൂപ്പുമായുള്ള ലയനം കൊണ്ട് തനിക്ക് കാര്യമായ ഗുണമുണ്ടായില്ലെന്നും മാണി വ്യക്തമാക്കി.

അതേസമയം മുന്നണിയിൽ സീറ്റ് വിഭജന ചർച്ച തുടങ്ങിയിട്ടില്ലെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ പറഞ്ഞു. ഔദ്യോഗികമായി ആരും അധിക സീറ്റ് ആവശ്യം ഉന്നയിച്ചിട്ടില്ല. ആരുടെയും സീറ്റ് തട്ടിപ്പറിക്കുകയോ പിടിച്ചെടുക്കുകയോ ചെയ്യില്ല. പ്രശ്നങ്ങളില്ലാതെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കുമെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.