Kerala

പീഡന ശ്രമമെന്ന് പരാതി; ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

തിരുവനന്തപുരത്ത് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. കോര്‍പറേഷിലെ ഓഫീസിനുള്ളില്‍ ശുചീകരികരണതൊഴിലാളിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ് അറസ്റ്റിലായത്. മലയിന്‍കീഴ് തച്ചോട്ട് കാവ് സ്വദേശി അജിയെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെയാണ് തൊഴിലാളിയെ ക്യാബിനുള്ളിലേക്ക് വിളിച്ച് കടന്നുപിടിക്കാ‍ന്‍ ശ്രമിച്ചത്. സം​ഭ​വ​ത്തി​നു പി​ന്നാ​ലെ അ​ജി​യെ സ​സ്പെ​ൻ​ഡ് ചെയ്തു എന്ന് തി​രു​വ​ന​ന്ത​പു​രം മേ​യ​ർ അ​റി​യി​ച്ചു. സംഭവത്തെ കുറിച്ച് ആഭ്യന്തര അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.