Skip to content
malayalees.ch
  • Religious
  • Europe
    • Switzerland
    • UK
  • Association
  • Pravasi
  • India
  • World
  • Health
  • Technology
  • Movies
  • Sports
  • Business
  • Social Media
  • Food
  • Auto
  • Our Talent
  • Cultural
  • Editorial Board
Entertainment India Kerala

പുറം ലോകത്തെ അറിയിക്കാതെ ജീവൻ രക്ഷിക്കാൻ പത്തു ലക്ഷം ചെലവാക്കി മമ്മൂട്ടി; എങ്ങനെ അദ്ദേഹം വിസ്മയമാകുന്നു; ജോസ് തെറ്റയിൽ

Posted on December 19, 2023December 19, 2023 Author Tomy Thondamkuzhy Comments Off on പുറം ലോകത്തെ അറിയിക്കാതെ ജീവൻ രക്ഷിക്കാൻ പത്തു ലക്ഷം ചെലവാക്കി മമ്മൂട്ടി; എങ്ങനെ അദ്ദേഹം വിസ്മയമാകുന്നു; ജോസ് തെറ്റയിൽ

താന്‍ ചെയ്യുന്ന സഹായങ്ങളോ നന്‍മകളോ ഒന്നും ആരും അറിയരുതെന്ന് ചിന്തിക്കുന്ന ആളാണ് മമ്മൂട്ടിയെന്ന് മുന്‍ മന്ത്രി ജോസ് തെറ്റയില്‍. തന്റെ അനുഭവത്തിലുള്ള ഒരു സംഭവം പങ്കുവെച്ചുകൊണ്ടാണ് തെറ്റയില്‍ ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടത്. പാവപ്പെട്ട ഒരു കുടുംബത്തിന് ചികിത്സാ സഹായമായി മമ്മൂട്ടി 10 ലക്ഷം രൂപ നല്‍കിയ കാര്യമാണ് ജോസ് തെറ്റയിൽ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെക്കുന്നത്.പത്ത് രൂപയുടെ സഹായം, പത്തു പേർക്കായി കൊടുത്ത് പതിനായിരം നോട്ടീസ് അടിക്കുന്ന മഹാന്മാർ ഉള്ള നാട്ടിൽ ഒരൊറ്റ ജീവൻ രക്ഷിക്കാൻ പത്തു ലക്ഷം ചിലവാക്കി ഒരൊറ്റ വാക്ക് പോലും പുറം ലോകത്തെ അറിയിക്കാതിരുന്ന മമ്മൂട്ടി ഒരു വിസ്മയമായി മാറുന്നതെങ്ങനെയെന്ന് ഞാൻ നേരിട്ടറിഞ്ഞ ആ അനുഭവം നിങ്ങളുമായി പങ്കുവെക്കുകയാണ് എന്ന ആമുഖത്തോടെയാണ് ആമുഖത്തോടെയാണ് കുറിപ്പ്.

ജോസ് തെറ്റയിലിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ഞാൻ അറിഞ്ഞ മമ്മൂട്ടി

ഇങ്ങനെയും ചില മനുഷ്യർ ഉണ്ട്. ഒരു കൈ ചെയ്യുന്നത് മറുകൈ അറിയരുതെന്ന് വിശ്വസിക്കുന്നവർ!!!. പറയുന്നത് മറ്റാരെയും കുറിച്ചല്ല, മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ കുറിച്ച് തന്നെ. പത്ത് ലക്ഷം രൂപയോളം ചിലവ് വരുന്ന ശസ്ത്രക്രിയ ഒരു പാവപ്പെട്ട കുടുംബത്തിന് സൌജന്യമായി നൽകിയ ശേഷം, അതിൽ വലിയ അസാധാരണത്വം കാണാത്ത, തന്നിലെ നടനേക്കാൾ വലിയ മനുഷ്യസ്നേഹി! ഞാൻ ഈ കുറിപ്പ് എഴുതുന്നത് ഒരു സാധാരണ കുടുംബത്തിന് വേണ്ടി മമ്മൂട്ടിയെന്ന വലിയ മനുഷ്യൻ മാറ്റി വെച്ച സമയവും, അദ്ദേഹം എടുത്ത പരിശ്രമങ്ങളും നേരിട്ട് അറിവുളളതിനാലാണ്. “പത്ത് രൂപയുടെ സഹായം, പത്തു പേർക്കായി കൊടുത്ത് പതിനായിരം നോട്ടീസ് അടിക്കുന്ന മഹാന്മാർ ഉള്ള നാട്ടിൽ ഒരൊറ്റ ജീവൻ രക്ഷിക്കാൻ പത്തു ലക്ഷം ചിലവാക്കി ഒരൊറ്റ വാക്ക് പോലും പുറം ലോകത്തെ അറിയിക്കാതിരുന്ന മമ്മൂട്ടി ഒരു വിസ്മയമായി മാറുന്നതെങ്ങനെയെന്ന് ഞാൻ നേരിട്ടറിഞ്ഞ ആ അനുഭവം നിങ്ങളുമായി പങ്കുവെക്കുകയാണ്.

മൂന്ന് മാസങ്ങൾക്ക് മുൻപാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് കൂടിയായ അഡ്വ.അനിൽ നാഗേന്ദ്രന്റെ ഒരു ഫോൺ കോൾ എന്നെ തേടി വരുന്നത്. ഏറെ പ്രതീക്ഷയോടെയാണ് എന്നെ വിളിച്ചതെന്ന് സംസാരത്തിൽ തന്നെയുണ്ടായിരുന്നു. കാര്യം മറ്റൊന്നുമല്ല, വീട്ടിലെ പെയിന്റിങ് ജോലിയുമായി ബന്ധപ്പെട്ട് മുമ്പ് പരിചയമുളള വെഞ്ഞാറമൂട് സ്വദേശി ശ്രീകുമാറിന്റെ ഭാര്യ ബിന്ദുവിന് അടിയന്തരമായി ഹൃദയശസ്ത്രക്രിയ വേണം. സ്ട്രോക്ക് വന്ന് ഒരു വശം തളർന്നിരിക്കുന്ന അവസ്ഥയിൽ ഭർത്താവ് ശ്രീകുമാറിന് ബിന്ദുവിന്റെ ശസ്ത്രക്രിയക്ക് വേണ്ട ഭീമമായ തുക കണ്ടെത്താൻ കഴിയുമായിരുന്നില്ല. കുടുംബ സാഹചര്യവും പരിതാപകരമായിരുന്നു. വിവിധ സംഘടനകൾക്ക് കീഴിലെ സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതികളുടെ സാധ്യത തേടിയെങ്കിലും, ബിന്ദുവിനു അതൊന്നും പ്രയോജനപ്പെടുന്നില്ലെന്നും, സഹായിക്കണമെന്നും പറഞ്ഞാണ് അഡ്വ. അനിൽ നാഗേന്ദ്രൻ ഫോൺ കട്ട് ചെയ്തത്. കാരണം വേറെയൊന്നുമല്ല, ബിന്ദുവിന് വേണ്ടത് ഏകദേശം പത്ത് ലക്ഷത്തോളം രൂപ ചിലവ് വരുന്ന സങ്കീർണമായ വാൽവ് മാറ്റിവെക്കൽ ശസ്ത്രക്രിയ തന്നെ ആയിരുന്നു. കാരുണ്യ പദ്ധതിയുടെ സാധ്യത തേടിയെങ്കിലും, ഒരു പക്ഷെ അതിൽ വന്നേക്കാവുന്ന കാലതാമസം, ബിന്ദുവിന്റെ ജീവൻ തന്നെ അപകടത്തിൽ ആക്കുമെന്നതിനാൽ സമാന്തരമായി മറ്റൊരു വഴി തേടാൻ ഞാൻ തീരുമാനിച്ചു.

ആ ചിന്തയിലാണ് എന്റെ മനസ്സിലേക്ക് പെട്ടെന്ന് ഒരു മുഖം കടന്ന് വന്നത്. ഞാൻ ലോ കോളേജിൽ പഠിക്കുമ്പോൾ എന്റെ ജൂനിയർ ആയിരുന്ന ആ പയ്യന്റെ!! അവിടെ ചെത്തി നടന്നിരുന്ന സർവ്വ മഹാന്മാരെയും പിന്നിലാക്കി പെട്ടെന്ന് കോളേജിന്റെ ഹീറോ ആയി, പലരുടേയും ഹൃദയങ്ങൾ കീഴടക്കിയ പഴയ ആ കൗമാരക്കാരൻ. അത് മറ്റാരുമല്ല പിന്നീട് മലയാളത്തിന്റെ മുഖമായി ലോകം കാണുന്ന മെഗാസ്റ്റാർ മമ്മൂട്ടി. നടനവൈഭവത്തിനപ്പുറം ആയിരക്കണക്കിന് നിരാലംബർക്ക് കൈ താങ്ങായി മാറിയ ആ മമ്മൂട്ടിയെ തന്നെ ഒന്ന് വിളിച്ചാലോ എന്നായി എന്റെ ചിന്ത. മമ്മൂട്ടിയുടെ പല ജീവ കാരുണ്ണ്യ പദ്ധതികളും അടുത്തറിയുന്ന ഒരാൾ എന്ന നിലയിലും, പതിനായിരങ്ങൾക്ക് പ്രയോജനപ്പെട്ട അയാളുടെ ആദ്യത്തെ ‘കാഴ്ച്ച ‘ പദ്ധതിയുടെ തുടക്കം മുതൽ കൂടെ നിന്ന ആൾ എന്ന നിലയിലും, ലോ കോളേജിലെ പഴയ സീനിയറിന്റെ സ്വാതന്ത്ര്യത്തോടും ഞാൻ മമ്മൂട്ടിയോട് എന്റെ ഈ ആവശ്യം പറഞ്ഞു. അടിയന്തരസാഹചര്യവും വ്യക്തമാക്കി. കാര്യഗൗരവം മനസ്സിലാക്കിയ മമ്മൂട്ടിയുടെ ഇടപെടലിന്റെ വേഗമാണ് എന്നെ എറെ വിസ്മയിപ്പിച്ചത്.

ബിന്ദുവിന്റെ ശസ്ത്രക്രിയയും, ചികിത്സയും അതിവേഗതയിൽ ഏറ്റെടുക്കാൻ തന്റെ ഓഫീസിന് നിർദ്ദേശം കൊടുത്ത മമ്മൂട്ടി, ആലുവയിലെ രാജഗിരി ആശുപത്രിയും തന്റെ ജീവ കാരുണ്യ പ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷനുമായി സഹകരിച്ചു നടപ്പാക്കുന്ന “ഹൃദ്യം” പദ്ധതിയിൽ തന്നെ ഈ ശസ്ത്രക്രിയ ഉൾപ്പെടുത്താൻ നിർദ്ദേശിക്കുകയായിരുന്നു. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന കാർഡിയാക് സർജൻമാരിൽ ഒരാളായ ഡോ.ശിവ് കെ നായരുടെ നേതൃത്വത്തിൽ വിദ്ഗദ ഡോക്ടർമാരുടെ സംഘം സർജറി എല്ലാം വിജയകരമായി പൂർത്തിയാക്കി. ഇന്ന് ബിന്ദു പരിപൂർണ ആരോഗ്യവതിയായി വെഞാറമൂടിലെ വീട്ടിൽ സന്തോഷത്തോടെ ഇരിക്കുന്നു. ഇത്രയും വലിയ തുക മുടക്കിയ ഒരു ജീവ കാരുണ്യം ആകുമ്പോൾ അത് നാളെ മാധ്യമങ്ങളിൽ വരും, പുറം ലോകം അറിഞ്ഞോളും എന്ന് ഞാൻ വിചാരിച്ചു. മൂന്ന് മാസം ഞാൻ കാത്തിരുന്നു , പക്ഷെ ഒന്നും സംഭവിച്ചില്ല!ഇതേപ്പറ്റി മമ്മൂട്ടിയുടെ ഈ ജീവകാരുണ്ണ്യം കൈകാര്യം ചെയ്യുന്നവരുമായിരുന്നു ഞാൻ സംസാരിച്ചു. അവരുടെ മറുപടി എനിക്ക് മറ്റൊരു അശ്ചര്യമായി ” സഹായം ചെയ്യുന്നത് വിളിച്ചു പറയുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല,പദ്ധതികൾ തുടങ്ങുമ്പോൾ എല്ലാവരെയും അറിയിക്കാറുണ്ട്. അത് ഗുണഫോക്താക്കൾക്ക് സഹായകമാകാൻ വേണ്ടി മാത്രം ആണ്.”

പക്ഷെ ഇത് നിങ്ങൾ അറിയണമെന്ന് എനിക്ക് തോന്നി, അതുകൊണ്ടാണ് ഞാൻ ഇത് എഴുതിയത്. എന്തായാലും

നന്ദി മിസ്റ്റർ മമ്മൂട്ടി. പതിനായിരങ്ങൾക്ക് കൈത്താങ്ങായി നിങ്ങൾ ഇനിയും വിളങ്ങട്ടെ….

Tagged Jose Thettayil Facebook Post About Mammootty
Tomy Thondamkuzhy
http://www.malayalees.ch

Related News

Kerala

റബറിന്റെ തറവില 170 രൂപയാക്കി, നെല്ലിന്റെ സംഭരണ വില 28 രൂപ

Posted on January 15, 2021January 15, 2021 Author Tomy Thondamkuzhy

തിരുവനന്തപുരം: റബറിന്റെ തറവില ഉയര്‍ത്തി തോമസ് ഐസകിന്റെ ബജറ്റ്. തറവില 170 രൂപയാക്കിയാണ് ഉയര്‍ത്തിയത്. നാളികേരത്തിന്റെ സംഭരണവില 32 രൂപയാക്കി. നെല്ലിന്റെ സംഭരണ വിലയും ഉയര്‍ത്തി. 28 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. കേന്ദ്രം പാസാക്കിയ കര്‍ഷക നിയമങ്ങള്‍ കോര്‍പറേറ്റുകളെ സഹായിക്കുന്നതാണ് എന്നും മന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രത്തിന്റെ കര്‍ഷക നിയമം കുത്തകള്‍ക്ക് സഹായകരമാണ്. നിയമം തറവില സമ്പ്രദായം ഇല്ലാതാക്കും. കേന്ദ്രസര്‍ക്കാറിന്റെ ധാര്‍ഷ്ട്യം കൃഷിക്കാര്‍ക്കു മുമ്പില്‍ അടിയറവു വയ്‌ക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. മറ്റു പ്രധാന പ്രഖ്യാപനങ്ങള്‍ പതിനഞ്ചു ലക്ഷം അര്‍ഹരായ […]

Kerala

ജോയ്സ് ജോര്‍ജിനെ അറസ്റ്റ് ചെയ്യണം; പ്രതിഷേധം കടുപ്പിക്കാന്‍ യു.ഡി.എഫ്

Posted on March 30, 2021March 30, 2021 Author Tomy Thondamkuzhy

രാഹുല്‍ ഗാന്ധിക്കെതിരായ ജോയ്സ് ജോർജിന്റെ വിവാദ പ്രസംഗത്തെ കടുത്തഭാഷയില്‍ വിമര്‍ശിച്ച് യു.ഡി.എഫ്. വിഷയത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ജോയ്സ് ജോര്‍ജിനെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ജോയ്സ് ജോര്‍ജ് രാഹുല്‍ഗാന്ധിക്കെതിരെ നടത്തിയ വിവാദ പ്രസംഗം തെരഞ്ഞെടുപ്പ് വിഷയമാക്കി ഉയര്‍ത്തുകയാണ് പ്രതിപക്ഷം. പരാമർശം പൊറുക്കാനാവത്തതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജോയ്സ് ജോര്‍ജിനെതിരെ ആഞ്ഞടിച്ച് ഉമ്മന്‍ചാണ്ടിയും പി.ജെ ജോസഫും രംഗത്തെത്തി. വിഷയത്തില്‍ ഡീന്‍ കുര്യാക്കോസ് തെരഞ്ഞെടുപ്പ് കമ്മീഷനും, സ്ത്രീത്വത്തെ അപമാനിച്ചുവെന്നാരോപിച്ച് […]

India Kerala

കേന്ദ്ര സര്‍ക്കാരിന്റെ ജലശക്തി അഭിയാന്‍ പദ്ധതിക്ക് തുടക്കം

Posted on July 5, 2019July 5, 2019 Author Tomy Thondamkuzhy

കേന്ദ്ര സര്‍ക്കാരിന്റെ ജലശക്തി അഭിയാന്‍ പദ്ധതിക്ക് കാസര്‍കോട് ജില്ലയില്‍ തുടക്കമായി. ഭൂഗര്‍ഭജലം ഇല്ലാതാകുന്നെന്ന് കണ്ടെത്തിയ പ്രദേശങ്ങളിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. ഗ്രാമീണ മേഖലയിലെ ജലശേഖരണവും മഴവെള്ള സംഭരണവും ലക്ഷ്യമാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ ജല ശക്തി അഭിയാന്‍ പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തില്‍ ഭൂഗര്‍ഭ ജലത്തില്‍ വലിയ കുറവ് കണ്ടെത്തിയ കാസര്‍കോട് ജില്ലയിലെ കാസര്‍കോട്,മഞ്ചേശ്വരം ,കാറഡുക്ക താലൂക്കുകളിലാണ് പദ്ധതി ആദ്യം നടപ്പിലാക്കുന്നത്. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജല സംരക്ഷണം , മഴവെള്ള സംഭരണം , പരമ്പരാഗത ജല സ്രോതസ്സുകളുടെ നവീകരണം […]

Post navigation

‘ഏത് പ്രതിസന്ധിയിലും എനിക്കെന്‍റെ പിള്ളേരുണ്ടെടാ’ ആരാധകരോട് മോഹൻലാൽ
‘പരസ്യങ്ങളിലൂടെ നവ കേരള സദസിന് പണം കണ്ടെത്താൻ ജില്ലാ കളക്ടർമാർ’; സർക്കാർ ഉത്തരവിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Latest News

  • ജർമനിയിൽ ഫെബ്രുവരി പതിനഞ്ചിനു നിര്യാതനായ ശ്രീ തങ്കച്ചൻ പുളിമൂട്ടിലിന്റെ സംസ്കാരകർമ്മങ്ങൾ വ്യാഴാഴ്ച (26.02.2026) ജർമനിയിൽ നടക്കുന്നതാണ്.
  • സൂറിച് ,ഗോസാവ് നിവാസി ശ്രീ ജോസ് പുതിയിടത്തിന്റെ മാതാവ് ശ്രീമതി ത്രേസിയാമ്മ തോമസ് നിര്യാതയായി .
  • കേളി സ്വിറ്റ്സർലൻഡ് ഒരുക്കുന്ന 21-ാമത് കേളി ഇന്റർനാഷണൽ കലാമേള – രജിസ്ട്രേഷൻ ആരംഭിച്ചു!
  • മലയാളം മിഷൻ സ്വിസ് ചാപ്റ്റർ – അക്ഷരകേളി പഠന ക്യാമ്പ് സംഘടിപ്പിച്ചു
  • സൂറിച് നിവാസി ശ്രീ സാൻ്റി പള്ളിക്കമാലിൻ്റെ പ്രിയ മാതാവ് അന്നക്കുട്ടി മാത്യു നിര്യാതയായി.

Latest News

  • സൂറിച് ,ഗോസാവ് നിവാസി ശ്രീ ജോസ് പുതിയിടത്തിന്റെ മാതാവ് ശ്രീമതി ത്രേസിയാമ്മ തോമസ് നിര്യാതയായി .
    Posted on January 31, 2026January 31, 2026 Author Tomy Thondamkuzhy Comments Off on സൂറിച് ,ഗോസാവ് നിവാസി ശ്രീ ജോസ് പുതിയിടത്തിന്റെ മാതാവ് ശ്രീമതി ത്രേസിയാമ്മ തോമസ് നിര്യാതയായി .
  • കേളി സ്വിറ്റ്സർലൻഡ് ഒരുക്കുന്ന 21-ാമത് കേളി ഇന്റർനാഷണൽ കലാമേള – രജിസ്ട്രേഷൻ ആരംഭിച്ചു!
    Posted on January 29, 2026January 29, 2026 Author Tomy Thondamkuzhy Comments Off on കേളി സ്വിറ്റ്സർലൻഡ് ഒരുക്കുന്ന 21-ാമത് കേളി ഇന്റർനാഷണൽ കലാമേള – രജിസ്ട്രേഷൻ ആരംഭിച്ചു!
  • മലയാളം മിഷൻ സ്വിസ് ചാപ്റ്റർ – അക്ഷരകേളി പഠന ക്യാമ്പ് സംഘടിപ്പിച്ചു
    Posted on January 29, 2026January 29, 2026 Author Tomy Thondamkuzhy Comments Off on മലയാളം മിഷൻ സ്വിസ് ചാപ്റ്റർ – അക്ഷരകേളി പഠന ക്യാമ്പ് സംഘടിപ്പിച്ചു

Categories

  • Association
  • Auto
  • Bollywood
  • Business
  • Cricket
  • Crime News
  • Cultural
  • Economy
  • Education
  • Entertainment
  • Europe
  • Fast Check
  • Food
  • Football
  • Gulf
  • HEAD LINES
  • Health
  • Hollywood
  • India
  • International
  • Kerala
  • Kollywood
  • Latest news
  • Local
  • Mollywood
  • Movies
  • Must Read
  • National
  • Our Talent
  • Pravasi
  • Religious
  • Rohit Sharma
  • rohit-sharma-bagged-new-record-on-century
  • SCIENCE
  • Social Media
  • Sports
  • Switzerland
  • Technology
  • Tollywood
  • Travel
  • UAE
  • UK
  • Uncategorized
  • Volley Ball
  • Weather
  • World
Association Europe Pravasi Switzerland

ജർമനിയിൽ ഫെബ്രുവരി പതിനഞ്ചിനു നിര്യാതനായ ശ്രീ തങ്കച്ചൻ പുളിമൂട്ടിലിന്റെ സംസ്കാരകർമ്മങ്ങൾ വ്യാഴാഴ്ച (26.02.2026) ജർമനിയിൽ നടക്കുന്നതാണ്.

Posted on February 24, 2026February 24, 2026 Author Tomy Thondamkuzhy Comments Off on ജർമനിയിൽ ഫെബ്രുവരി പതിനഞ്ചിനു നിര്യാതനായ ശ്രീ തങ്കച്ചൻ പുളിമൂട്ടിലിന്റെ സംസ്കാരകർമ്മങ്ങൾ വ്യാഴാഴ്ച (26.02.2026) ജർമനിയിൽ നടക്കുന്നതാണ്.

സൂറിച് നിവാസി ശ്രീ ടോം പുളിമൂട്ടിലിന്റെ പിതാവും ,ബാസൽ നിവാസി ശ്രീ ലൂയിസ് ഫിലിപ്പ് ഇരുപതിന്റെ ഭാര്യ സഹോദരി ഫിലോമിനയുടെ ഭർത്താവാണ് പരേതനായ ശ്രീ തങ്കച്ചൻ പുളിമൂട്ടിൽ ,74 വയസ്സ് ശ്രീ തങ്കച്ചൻ പുളിമൂട്ടിൽ 1970 കളിൽ ആദ്യഘട്ടം ജർമൻയിൽ കുടിയേറിയതും വർഷങ്ങൾ ആയി M.D.T. (Malayali Deutsch Treffen) Baden Würtenberg ലെ Executive Committee Member കൂടി ആയിരുന്നു. സംസ്കാരകർമ്മങ്ങൾ 26.02.2026നെ Karlsruhe, ജർമനിയിൽ നടക്കുന്നതാണ് ബന്ധുക്കൾ: Kalluvettamkuzhiyil Family:Jose, Ancy, Jerome, Jeannine […]

സൂറിച് ,ഗോസാവ് നിവാസി ശ്രീ ജോസ് പുതിയിടത്തിന്റെ മാതാവ് ശ്രീമതി ത്രേസിയാമ്മ തോമസ് നിര്യാതയായി .

Posted on January 31, 2026January 31, 2026 Author Tomy Thondamkuzhy Comments Off on സൂറിച് ,ഗോസാവ് നിവാസി ശ്രീ ജോസ് പുതിയിടത്തിന്റെ മാതാവ് ശ്രീമതി ത്രേസിയാമ്മ തോമസ് നിര്യാതയായി .

കേളി സ്വിറ്റ്സർലൻഡ് ഒരുക്കുന്ന 21-ാമത് കേളി ഇന്റർനാഷണൽ കലാമേള – രജിസ്ട്രേഷൻ ആരംഭിച്ചു!

Posted on January 29, 2026January 29, 2026 Author Tomy Thondamkuzhy Comments Off on കേളി സ്വിറ്റ്സർലൻഡ് ഒരുക്കുന്ന 21-ാമത് കേളി ഇന്റർനാഷണൽ കലാമേള – രജിസ്ട്രേഷൻ ആരംഭിച്ചു!

മലയാളം മിഷൻ സ്വിസ് ചാപ്റ്റർ – അക്ഷരകേളി പഠന ക്യാമ്പ് സംഘടിപ്പിച്ചു

Posted on January 29, 2026January 29, 2026 Author Tomy Thondamkuzhy Comments Off on മലയാളം മിഷൻ സ്വിസ് ചാപ്റ്റർ – അക്ഷരകേളി പഠന ക്യാമ്പ് സംഘടിപ്പിച്ചു
  • Home
  • Association
  • Pravasi
  • Europe
  • India
  • Movies
  • Our Talent
  • Religious
  • World
  • Editorial Board
  • Auto
  • Business
  • Cultural
  • Food
  • Health
  • Social Media
  • Sports
  • Technology
2018 Malayalees.ch | Eggnews by Theme Egg.
error: Content is protected !!