ഇടുക്കിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇടുക്കി കലക്ട്രേറ്റിലെത്തി വരണാധികാരിയായ എച്ച് ദിനേശിനാണ് ജോയ്സ് ജോര്‍ജ് പത്രിക സമര്‍പ്പിച്ചത്. മന്ത്രി എം.എം മണി, എം.എല്‍.എമാരായ എസ് രാജേന്ദ്രന്, ഇ.എസ് ബിജിമോള്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് ജോയ്സ് ജോര്‍ജ് പത്രിക സമര്‍പ്പിച്ചത്
Related News
മരങ്ങൾ നശിപ്പിച്ച് കൃഷ്ണ ക്ഷേത്രം പണിയേണ്ടതില്ലെന്ന് സുപ്രീംകോടതി
ആയിരക്കണക്കിന് മരങ്ങൾ മുറിച്ചുകൊണ്ട് കൃഷ്ണ ക്ഷേത്രം പണിയേണ്ടതില്ലെന്ന് ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീംകോടതി. ക്ഷേത്രത്തിലേക്കുള്ള പാത പണിയാനായി അനുമതി തേടികൊണ്ടുള്ള യു.പി പി.ഡബ്ല്യു.ഡി കൗൺസിലിനോടാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ ബെഞ്ച് ഇക്കാര്യം അറിയിച്ചത്. കൃഷ്ണ ദേവനായി ആയിരക്കണക്കിന് മരങ്ങൾ മുറിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് കോടതി പറഞ്ഞത്. മുറിക്കുന്ന മരങ്ങളേക്കാൾ കൂടുതൽ തെെകൾ നട്ടുപിടിപ്പിക്കുമെന്ന സർക്കാരിന്റെ വാഗ്ദാനം തള്ളിയ കോടതി, നൂറ് വർഷം പഴക്കമുള്ള മരങ്ങൾക്ക് അത് പകരമാകില്ലെന്നും ചൂണ്ടിക്കാട്ടി. മഥുരയിൽ പണിയുന്ന ക്ഷേത്രത്തിലേക്കുള്ള നൂറ്റി മുപ്പത്തിയെട്ട് കോടി രൂപ […]
കോഴിക്കോട് മെഡിക്കൽ കോളജിലെ ഓക്സിജൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരം; കഞ്ചിക്കോട് നിന്ന് ഓക്സിജൻ എത്തിച്ചു
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഓക്സിജൻ ക്ഷാമത്തിന് താല്ക്കാലികപരിഹാരം. ആശുപത്രിയിൽ ഓക്സിജൻ എത്തിച്ചു. കഞ്ചിക്കോട് നിന്നാണ് ഓക്സിജൻ എത്തിച്ചത്. നാളെ രാവിലെവരെ ഉപയോഗിക്കാനുള്ള ഓക്സിജനാണ് എത്തിച്ചത്.ഓക്സിജൻ ക്ഷാമത്തെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയകള്‍ ഒഴികെ എല്ലാം മാറ്റിവെച്ചിരിക്കുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയകള്‍ മാത്രമാണ് നടന്നിരുന്നത്. ഇന്നലെ രാത്രിമുതലാണ് ക്ഷാമം നേരിട്ടത്. വിതരണ കമ്പനിയിലെ സാങ്കേതിക പ്രശ്നമാണ് ഓക്സിജന്‍ എത്തിക്കാന്‍ തടസമായതെന്നാണ് വിശദീകരണം. അടിയന്തര സാഹചര്യം ഉണ്ടായതോടെ ആശുപത്രി അധികൃതര്‍ പകരം സംവിധാനം ഒരുക്കാന്‍ പ്രയാസപ്പെട്ടു. തുടർന്ന് ഓക്സിജന്‍ ക്ഷാമം പൂര്‍ണ്ണമായും […]
സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു; വില കൂടും
ബജറ്റില്‍ സ്വര്‍ണത്തിനും രത്നത്തിനും കസ്റ്റംസ് തീരുവ 10-ല്‍ നിന്ന് 12.5 ശതമാനമാക്കി ഉയര്‍ത്തി. പെട്രോള്‍, വിലയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പെട്രോളിനും ഡീസലിനും ഒരു രൂപ അധിക സെസ് ഈടാക്കുന്നതോടെയാണ് വില വര്‍ധിക്കുക. ഈയിടെ സ്വര്‍ണവില സര്‍വ്വകാല റെക്കോഡിലെത്തിയിരുന്നു. 25,000 രൂപ വരെ വിലയെത്തിയിരുന്നു.