വാളയാര്‍ കേസില്‍ ഇപ്പോഴും തുടരന്വേഷണത്തിന് സാധ്യതയുണ്ടെന്ന് കേസിലെ മുന്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ജലജാ മാധവന്‍. അന്വേഷണ ഉദ്യോഗസ്ഥന്‍ തുടരന്വേഷണം ആവശ്യപ്പെട്ടാല്‍ കോടതി അംഗീകരിക്കും .ജുവനൈല്‍ കോടതിയില്‍ പാലക്കാട് നാര്‍ക്കോട്ടിക് സൈല്‍ ഡി.വൈ.എസ്.പിയാണ് അപേക്ഷ നല്‍കേണ്ടതെന്നും മുന്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ വ്യക്തമാക്കുന്നു.
വാളയാര്‍ കേസില്‍ 4 പ്രതികളെ പാലക്കാട് സെഷ്യന്‍സ് കോടതി വെറുതെ വിട്ടിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ വിചാരണ ജുവനൈല്‍ കോടതിയില്‍ നടക്കുകയാണ്.കേസില്‍ വിധി പറയും മുന്‍പ് തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ അഫിഡവിറ്റ് നല്‍കിയാല്‍ കോടതി അനുമതി നല്‍കും. കേസില്‍ അപ്പീല്‍ നല്‍കി പുനരന്വേഷണത്തിന് ആവശ്യം ഉന്നയിക്കുന്നതിനെക്കാള്‍ എളുപ്പത്തിലും വേഗത്തിലും സാധ്യമാകുന്നത് കേസ് നടക്കുന്ന ജുവനൈല്‍ കോടതിയില്‍ തുടരഅന്വേഷണത്തിന് അപേക്ഷ നല്‍ക്കുകയാണെന്നും കേസിലെ മുന്‍ പബ്ലിക് പ്രേസിക്യൂട്ടറായ ജലജ മാധവന്‍ പറഞ്ഞു.
തുടരന്വേഷണത്തിന് കോടതി അനുമതി നല്‍കിയാല്‍ ഏത് ഏജന്‍സിയെ വേണമെങ്കിലും അന്വേഷണത്തിന് സര്‍ക്കാരിന് നിയോഗിക്കാം. ആദ്യം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കും.
കേസിലെ കക്ഷികളല്ലാത്തവര്‍ സി.ബി.ഐ അന്വേഷണം ആവശ്യപെട്ട് അപേക്ഷ നല്‍കിയതിനലാണ് ഹൈക്കോടതി ആവശ്യം നിരസിച്ചത്.അന്വേഷണ ഉദ്യോഗസ്ഥനോട് സര്‍ക്കാറിന് ജുവനൈല്‍ കോടതിയില്‍ അപേക്ഷ നല്‍കാന്‍ നിര്‍ദേശിച്ചാല്‍ തുടരന്വേഷണം വേഗത്തില്‍ നടക്കും.