Kerala

സംസ്ഥാനത്ത് പുതിയ മദ്യനയം; ഇന്നും നാളെയുമായി സർക്കാർതല ചർച്ച

പുതിയ മദ്യനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി ഇന്നും നാളെയുമായി സർക്കാർതല ചർച്ച. കള്ള് ഷാപ്പ് ഉടമകളും ബാർ അസോസിയേഷൻ പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും. ആദ്യദിനം കള്ള് ഷാപ്പ് ഉടമകളുമായാണ് ചർച്ച.

കള്ള് ഉത്പാദനത്തിലെ കുറവ് പരിഹരിച്ച് വിനോദസഞ്ചാരമേഖലയിലടക്കം കൂടുതൽ സഹായം സർക്കാരിന്റെ ഭാഗത്തുനിന്ന് വേണമെന്നതും ക്ഷേമനിധി ബോർഡ് പ്രവർത്തനം ശക്തമാക്കണം എന്നതുമാണ് പരമ്പരാഗത വ്യവസായ മേഖലയിൽ നിന്ന് ഉയരുന്ന ആവശ്യം. അതേസമയം ഫസ്റ്റ് പോയിന്റിൽ തന്നെ മുഴുവൻ നികുതിയും ഏർപ്പെടുത്തണമെന്ന് ബാർ ഓണേഴ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നു. സെയിൽസ് ടാക്സ് ഉദ്യോഗസ്ഥരുടെ അനാവശ്യ ഇടപെടലും കൈക്കൂലിയും ഒഴിവാക്കുന്നതിനാണ് ഇങ്ങനെ ഒരു ആവശ്യം. ലൈസൻസ് തുകയായ 30 ലക്ഷം രൂപയിൽ മാറ്റം വരുത്തരുതെന്ന ആവശ്യവും ഉടമകൾ ഉന്നയിക്കുന്നു. 30 മുറികൾ ഉള്ള ഹോട്ടലുകൾക്ക് മാത്രമേ ബാർ ലൈസൻസ് അനുവദിക്കാവൂ എന്ന ആവശ്യവും മുന്നോട്ടുവയ്ക്കും.