രഹസ്യാനേഷണത്തിനും അഴിമതി തടയുന്നതിനുമായി ഫയർഫോഴ്‌സിൽ ഇന്റലിജൻസ് വിഭാഗം വരുന്നു. ഇന്റലിജൻസ് വിഭാഗം ഇനി മുതൽ രഹസ്യ നിരീക്ഷണം നടത്തും. ഫയർ എൻഒസി അപേക്ഷ ഇനി മുതൽ ഓൺലൈനിലേക്ക് മാറ്റുമെന്നും എഡിജിപി ബി സന്ധ്യ ട്വന്റിഫോറിനോട് പറഞ്ഞു.
ഫയർ എൻഒസി വൈകുന്നത് തടയുന്നത് എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. കെട്ടിട നിർമാണം മുതൽ ഫയർ എൻഒസി വൈകിപ്പിച്ചുകൊണ്ട് വലിയ അഴിമതി നടക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് എൻഒസി അപേക്ഷകൾ ഓൺലൈൻ വഴി സ്വീകരിക്കാൻ ധാരണയായത്. ഇതിന്റെ അടിസ്ഥാനത്തിൽ ട്രയൽ റൺ നടപടികൾ അടിയന്തര പ്രാധാന്യത്തോടെ നടപ്പാകും.
അതേസമയം, രാജ്യത്ത് ആദ്യമായി ഫയർ ഫോഴ്‌സിൽ ഇന്റലിജൻസ് സംവിധാനം ഏർപ്പെടുത്തുന്ന സംസ്ഥാനം കേരളമാണ്.