Kerala

ജനികതമാറ്റം വന്ന കൊവിഡ് വൈറസിനെ കണ്ടെത്തിയ സാഹചര്യത്തിൽ;ഇന്ന് ഉന്നതതല യോഗം

ജനികതമാറ്റം വന്ന കൊവിഡ് വൈറസിനെ ബ്രിട്ടണിൽ കണ്ടെത്തിയ സാഹചര്യത്തിൽ സംസ്ഥാനത്ത് സ്വീകരിക്കേണ്ട മുൻ കരുതൽ നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല യോഗം. വൈകിട്ട് 6ന് ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.

തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനെ തുടർന്നുള്ള രോഗ വ്യാപനവും കൊവിഡിന്റെ രണ്ടാം വരവുമാണ് മുഖ്യ ചർച്ചാ വിഷയം. കൂടുതൽ മേഖലകളിൽ നിയന്ത്രണങ്ങളിൽ ഇളവ് തുടരുന്നതിനാൽ വ്യക്തി ശുചിത്വവും സാമൂഹിക അകലം പാലിക്കലും നിർബന്ധമാക്കാൻ യോഗം നിർദേശിച്ചേക്കും.