28-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഷെഡ്യൂളിൽ മാറ്റം. മൂന്ന് ചിത്രങ്ങൾ ഒഴിവാക്കി പകരം മറ്റ് സിനിമകൾ പ്രദർശിപ്പിക്കും. കൺട്രി ഫോക്കസ് വിഭാഗത്തിൽ ക്യൂബൻ ചിത്രങ്ങളായ ‘സിറ്റി ഇൻ റെഡ്’, ‘മാർട്ടി ദി ഐ ഓഫ് ദി കാനറി’, ‘വിത്ത് യു ബ്രഡ് ആൻഡ് ഒനിയൻസ്’ എന്നിവയാണ് ഒഴിവാക്കിയത്. ‘ഇൻ എ സെർട്ടൻ വേ’, ‘ഡെത്ത് ഓഫ് എ ബ്യൂറോക്രാറ്റ്’, ‘ടൈൽസ് ഓഫ് അനദർ ഡേ’ എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പകരം പ്രദർശിപ്പിക്കുകയെന്ന് ചലച്ചിത്ര അക്കാഡമി അറിയിച്ചു.
Related News
സംസ്ഥാനത്ത് ജനസംഖ്യാ രജിസ്റ്ററും പൌരത്വപ്പട്ടികയും നടപ്പാക്കേണ്ടെന്ന് മന്ത്രിസഭാ തീരുമാനം
കേരളത്തില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കേണ്ടതില്ലെന്ന് മന്ത്രിസഭ തീരുമാനം. പൊതുജനങ്ങളുടെ ഭയാശങ്കയും ക്രമസമാധാന പ്രശ്നങ്ങളും കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനം. ഗവർണർ ഒപ്പിടാൻ വിസമ്മതിച്ച വാർഡ് വിഭജന ഓർഡിനൻസിന് പകരമുള്ള കരട്ബില്ലിനും മന്ത്രിസഭ യോഗം അംഗീകാരം നൽകി. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ സംസ്ഥാനത്ത് നടത്താനോ ഇതുമായി സഹകരിക്കാനോ നിവൃത്തിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള രജിസ്ട്രാര്‍ ജനറല്‍ ആന്റ് സെന്‍സസ് കമ്മീഷണറെ അറിയിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് […]
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്ന യുവാക്കളുടെ എണ്ണം കൂടുന്നു
സംസ്ഥാനത്ത് കോവിഡ് ബാധിതരായ യുവാക്കളുടെ മരണം കൂടുന്നു. കോവിഡ് രണ്ടാം തരംഗത്തില്‍ ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍. മീഡിയവണ്‍ എക്സ്ക്ലൂസീവ്. മെയ് ഒന്ന് മുതല്‍ 10 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ കോവിഡ് ബാധിച്ച് മരിക്കുന്ന യുവാക്കളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ആരോഗ്യ വകുപ്പ് നല്കുന്ന റിപ്പോര്‍ട്ട് പ്രകാരം 18 നും 40നും ഇടയില്‍ 24 പേര്, 41 നും 59 നും ഇടയില്‍ 131 പേര്- മൊത്തം 155 പ്രായം കുറഞ്ഞവരാണ് മരിച്ചത്. ഒന്നാം തരംഗത്തില്‍ ഏറ്റവും […]
ബോധപൂര്‍വം ഫയല്‍ പൂഴ്ത്തിവയ്ക്കുന്നവര്‍ക്കെതിരെ നടപടി: വീണാ ജോര്‍ജ്
സ്ത്രീകളേയും കുട്ടികളേയും സംബന്ധിച്ചുള്ള ഫയലുകള്‍ ബോധപൂര്‍വം പൂഴ്ത്തിവച്ചാല്‍ നടപടിയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അങ്ങനെയുണ്ടായാല്‍ അവര്‍ അതിന് കാരണം ബോധിപ്പിക്കണം. ജില്ലാതല ഓഫിസുകളില്‍ തന്നെ നടപടി സ്വീകരിക്കാവുന്നതാണ്. ഫയലുകള്‍ പെട്ടെന്ന് തീര്‍പ്പാക്കി പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നത് എല്ലാവരുടേയും ഉത്തരവാദിത്തമാണ്. ഫയലുകളുടെ കാര്യത്തില്‍ വളരെ ആദ്രതയോടെയുള്ള സമീപനം സ്വീകരിക്കണം. വനിത ശിശുവികസന ഡയറക്ടറുമായും സെക്രട്ടറിയേറ്റുമായും ബന്ധപ്പെട്ട് ഫയലുകള്‍ കൈകാര്യം ചെയ്യുന്നതിന് ലെയ്സണ്‍ ഓഫിസറുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. മാര്‍ച്ച് എട്ടിനുള്ളില്‍ വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ ഫയലുകള്‍ […]