Kerala

ഇടുക്കിയിലെ ഏലക്കർഷകരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിർബന്ധിത പണപ്പിരുവ്

ഇടുക്കിയിലെ ഏലക്കർഷകരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ നിർബന്ധിത പണപ്പിരുവ് നടത്തുന്നതായി പരാതി. ഓണച്ചെലവിനെന്ന പേരിൽ ആയിരം മുതൽ പതിനായിരും രൂപ വരെയാണ് അനധികൃതമായി ഉദ്യോ​ഗസ്ഥർ പിരിച്ചതെന്ന് കർഷകർ പറയുന്നു.

കാർഡമം ഹിൽ റിസർവിലെ നിയമങ്ങൾ ആയുധമാക്കിയാണ് പണപ്പിരിവ്. വിഷയത്തിൽ ചീഫ് ഫോറെസ്റ്റ് കൺസർവേറ്റർക്ക് കർഷകർ പരാതി നൽകി. പണം വാങ്ങുന്ന ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്.