വാളയാര്‍ കേസില്‍ അടിയന്തരവാദം കേള്‍ക്കുമെന്ന് ഹൈക്കോടതി. പ്രതികള്‍ക്ക് നോട്ടീസ് ലഭിച്ചാല്‍ ഉടന്‍ വാദം കേള്‍ക്കുമെന്നാണ് കോടതി അറിയിച്ചത്. നാല് പ്രതികള്‍ക്ക് കൂടി ഹൈക്കോടതി നോട്ടീസ് അയച്ചു. പെണ്‍കുട്ടികളുടെ അമ്മയുടെ പരാതിയിലാണ് നടപടി.
വാളയാർ കേസിൽ പ്രതികളെ വെറുതെ വിട്ട ഉത്തരവിനെതിരെയാണ് മരിച്ച പെൺകുട്ടികളുടെ അമ്മ അപ്പീല്‍ നല്‍കിയത്. അന്വേഷണം സി.ബി.ഐക്ക് വിടണമെന്നും അമ്മ ആവശ്യപ്പെടുന്നു.
13 വയസുകാരിയെ 2017 ജനുവരി 13നും 9 വയസുകാരിയെ 2017 മാർച്ച് നാലിനുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികൾക്കതിരെ ചുമത്തിയ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് വിചാരണ കോടതി ഇവരെ വെറുതെ വിട്ടത്. ഈ ഉത്തരവ് റദ്ദാക്കണമെന്നാണ് അമ്മയുടെ അപ്പീലിലെ അപേക്ഷ.