India Kerala

ബാലഭാസ്കറിന്റെ മരണം: ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

ബാലഭാസ്കറിന്റെ അപകട മരണത്തിൽ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി നിര്‍ദേശം. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി ക്രൈംബ്രാഞ്ചിനോട് നിര്‍ദേശിച്ചത്.

സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ വിഷ്ണു, പ്രകാശന്‍ തമ്പി എന്നിവര്‍ക്ക് ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി റിപ്പോര്‍ട്ട് തേടിയത്. പ്രതികളുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും.