മുസ്ലിം സ്ത്രീകളുടെ വിവാഹ മോചനം സംബന്ധിച്ച് ഹൈക്കോടതിയുടെ ചരിത്ര വിധി. മുസ്ലിം സ്ത്രീക്ക് ജുഡീഷ്യൽ നടപടി ക്രമങ്ങളിലൂടെയല്ലാതെ വിവാഹ മോചനത്തിന് അവകാശമുണ്ടെന്ന് കോടതി വിധിച്ചു. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സി.എസ്. ഡയസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് 49 വർഷത്തെ കീഴ്വഴക്കം റദ്ദാക്കി കൊണ്ട് വിധി പുറപ്പെടുവിച്ചത്.
Related News
സിദ്ദിഖ് കൊലപാതകം: പ്രതികളുമായി ഇന്ന് തെളിവെടുപ്പ്
ഹോട്ടല്‍ വ്യാപാരി സിദ്ദിഖ് കൊലപാതകത്തിൽ പ്രതികളുമായി അന്വേഷണസംഘം ഇന്ന് തെളിവെടുപ്പ് നടത്തും. കൊലപാതകം നടന്ന കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ ആയിരിക്കും തെളിവെടുപ്പ് നടത്തുക. ഹോട്ടലിനു പുറമേ തെളിവ് നശിപ്പിക്കാനായി പ്രതികൾ ഉപകരണങ്ങൾ വാങ്ങിയ കടയിലും ഇന്ന് തെളിവെടുപ്പ് നടത്തും. കൊല നടത്തിയ കോഴിക്കോട്ടെ ഹോട്ടല്‍ ഡി-കാസ ഇന്‍, മൃതദേഹം ഉപേക്ഷിക്കാന്‍ ട്രോളി ബാഗ് വാങ്ങിയ മാനാഞ്ചിറയിലെ കട എന്നിവിടങ്ങളിലെത്തിച്ചാവും ഇന്ന് തെളിവെടുപ്പ് നടത്തുക. ഇന്നലെ പ്രതികളുമായി അട്ടപ്പാടിയിലും ഫർഹാനയുടെ വീട്ടിലും പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. അട്ടപ്പാടിയിൽ നിന്നും […]
ആറുസീറ്റുകളിലേക്ക് കോണ്‍ഗ്രസ് ഇന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും
അവശേഷിക്കുന്ന ആറുസീറ്റുകളിലേക്ക് കോണ്‍ഗ്രസ് ഇന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. തര്‍ക്കം തുടരുന്ന സീറ്റുകളില്‍ സംസ്ഥാന നേതൃത്വം മുന്നോട്ടുവെച്ച പുതിയ ഫോര്‍മുല ഹൈക്കമാന്‍ഡ് വിലയിരുത്തിയ ശേഷമാകും നടപടി. വട്ടിയൂര്‍ക്കാവിലും ശക്തനായ സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വട്ടിയൂര്‍ക്കാവ്, കുണ്ടറ, പട്ടാമ്പി, തവനൂര്‍, നിലമ്പൂര്‍, കല്‍പ്പറ്റ സീറ്റുകളിലാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അവശേഷിക്കുന്നത്. ഇന്നലെ തിരുവനന്തപുരത്ത് നടന്ന നേതൃതല ചര്‍ച്ചകളില്‍ ഈ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ധാരണയായി. വട്ടിയൂര്‍ക്കാവിലും ശക്തനായ സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. പി.സി. വിഷ്ണുനാഥിനെയാണ് നേതൃത്വം വട്ടിയൂര്‍ക്കാവിലേക്ക് […]
യുഡിഎഫ് സ്ഥാനാർത്ഥി അരിതയുടെ പോസ്റ്റർ ഒട്ടിച്ച കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റതായി പരാതി
കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി അരിത ബാബുവിന്റെ പോസ്റ്റർ ഒട്ടിച്ച കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റതായി പരാതി. കൃഷ്ണപുരം സ്വദേശികളായ നൗഷാദ്, ഷൈൻ എന്നിവർക്ക് മർദനമേറ്റതായാണ് വിവരം. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. വീടിന് സമീപം പോസ്റ്റർ പതിക്കുകയായിരുന്ന നൗഷാദിനേയും ഷൈനിനേയും ബൈക്കിലെത്തിയ ചിലർ മർദിക്കുകയായിരുന്നു. മർദനത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ആക്രമണത്തിൽ പരുക്കേറ്റ നൗഷാദിനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.