സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറി വിൽപ്പനയ്ക്ക് ഹൈക്കോടതി അനുമതി. നാഗാലാൻഡ് ലോട്ടറി വിൽപ്പനയ്ക്കാണ് ഹൈക്കോടതി അനുമതി നൽകിയത്. സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഭേദഗതി ഹൈക്കോടതി റദ്ദാക്കി. ലോട്ടറി വിൽപ്പനയിലും മാർക്കറ്റിങ്ങിലും സംസ്ഥാന സർക്കാർ ഇടപെടരുതെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. ലോട്ടറി രാജാവ് സാന്റി്യാഗോ മാർട്ടിന്റെ ഉടമസ്ഥതയിലുളള സ്ഥാപനമായ ഫ്യൂച്ചർ ഗെയിമിങ് സൊല്യൂഷൻസ് നൽകിയ ഹര്‍ജിയിലാണ് ഉത്തരവ്.
Related News
മഞ്ചേശ്വരത്ത് വർഗീയ കലാപ ശ്രമം; മുഖ്യമന്ത്രിയുടെ പരാമർശം ചർച്ചയാകുന്നു
കാസർകോട് മഞ്ചേശ്വരത്ത് വർഗീയ കലാപം സൃഷ്ടിക്കാന്‍ സംഘ്പരിവാര്‍ ശ്രമിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമർശം സജീവ ചർച്ചയാകുന്നു. മഞ്ചേശ്വരം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സംഘ്പരിവാർ കലാപ ശ്രമമെന്ന് സി.പി.എം ആരോപിച്ചു .സി.പി.എം ഇടപെടലാണ് ജില്ലയെ കലാപഭൂമിയാക്കുന്നതെന്ന് ബി.ജെ.പിയും തിരിച്ചടിച്ചു. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് സംഘ്പരിവാർ പ്രദേശത്ത് വർഗീയ ലഹള സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന കമ്മറ്റി അംഗം കെ.പി സതീഷ് ചന്ദ്രന് പറഞ്ഞു
പാലക്കാട് വനമേഖലകളിൽ അണയാതെ കാട്ടുതീ
പാലക്കാട് ജില്ലയിലെ വനമേഖലകളിൽ അണയാതെ കാട്ടുതീ. പാലക്കാട് അട്ടപ്പള്ളം താഴ്വരയിലുണ്ടായ തീപിടുത്തം മലമുകളിലേക്ക് പടർന്നു. വനംവകുപ്പ് ഇന്നലെ രാത്രിയും തീ അണയ്ക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും ഇത് വിജയിച്ചില്ല. സൈലൻ്റ് വാലി മലനിരകളിൽ തത്തയങ്ങലം, ചെറുകുളം ഭാഗത്തും തീ പടരുകയാണ്. ഉൾവനത്തിലാണ് തീ പടരുന്നത്. വനംവകുപ്പിൻ്റെ നേതൃത്വത്തിലുള്ള സംഘം ഉടൻ തീയണക്കാനായി പുറപ്പെടും. ഇന്ന് വൈകിട്ട് ആറ് മണിയോടെ പുതിയ സംഘം പുറപ്പെടും. ജില്ലയിൽ നിരവധി സംഘടനകളുടെ ഭാഗമായ സന്നദ്ധപ്രവർത്തകരും വനംവകുപ്പിനൊപ്പം ഉണ്ടാവും
ഉത്ര വധക്കേസില്‍ പ്രതി സൂരജ് കുറ്റക്കാരനെന്ന് കോടതി; വിധിപ്രഖ്യാപനം 13ന്
കൊല്ലം അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി സൂരജ് കുറ്റക്കാരനെന്ന് കോടതി. മറ്റന്നാള്‍ പ്രതിക്ക് ശിക്ഷവിധിക്കും. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് വിധി പറഞ്ഞത്. ഐപിസി 302, 307, 328, 201 വകുപ്പുകളാണ് പ്രതിക്കുമേല്‍ ചുമത്തിയത്. 12.45നാണ് കോടതി നടപടികള്‍ ആരംഭിച്ചത്. ഉത്രയുടെ അച്ഛന് വിജയസേനനും സഹോദരന് വിഷുവും വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നു. ഉത്രയുടെ അമ്മ വീട്ടിലിരുന്നാണ് വിധി പ്രസ്താവം കേട്ടത്. പ്രതി അറസ്റ്റിലായ 82ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കനത്ത സുരക്ഷാവലയത്തിലാണ് […]