ആനുകാലിക പ്രേശ്നങ്ങളിൽ വ്യക്തമായ നിലപാടുകൾ എടുത്ത് മുൻകാലങ്ങളിലും ആതുരസേവകർക്കായി നിലകൊണ്ടിട്ടുള്ള സ്വിറ്റസർലണ്ടിലെ സോഷ്യൽ മീഡിയ ഗ്രൂപ്പായ ഹലോ ഫ്രണ്ട്‌സ് സ്വിറ്റസർലാൻഡ് ഗവേർണിംഗ് ബോഡി ഓൺലൈൻ മീറ്റിങ്ങിലൂടെ കരുണക്കുവേണ്ടി വേണ്ടി സമരം ചെയുന്ന നമ്മുടെ സഹോദരി സഹോദരന്മാർക്ക് അഭിവാദനങ്ങളും ,ഐക്യദാർഢ്യവും അർപ്പിച്ചു.
ഏതു സംഘടനാ സമരത്തെ നയിക്കുന്നു എന്നതിലുപരി ,ഈ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്നത് നമ്മുടെ കടമ കൂടിയായി കരുതുന്നു. പതിറ്റാണ്ടുകളായി ആശുപത്രി മാനേജ്‌മെന്റുകളാൽ കഠിനമായി ചൂഷണം ചെയ്യപ്പെട്ടു പോരുന്ന ഒരു മേഖല വേറെ കാണില്ല. മൂന്ന് ഷിഫ്റ്റുകളും മാറി ജോലി ചെയ്ത് ചെറിയ വേതനം പറ്റുന്ന നമ്മുടെ സഹോദരിമാരുടെ ഉയർത്തെഴുന്നേൽപ്പാണ് ഈ സമരം. വിവിധ കമ്മീഷനുകളും സുപ്രീം കോടതി പോലും പറഞ്ഞ എല്ലാ ശുപാർശകളും നാളിതുവരെ പൂഴ്ത്തിവക്കപ്പെട്ടു.

സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെടേണ്ടവരല്ല മഹത്തായ മനുഷ്യസേവനം ചെയ്യുന്ന ഈ മാലാഖമാരെന്ന് നമുക്കൊറ്റകെട്ടായി പറയണം. ഇന്ന് മാതാപിതാക്കൾ കടം വാങ്ങി കുട്ടികളെ നേഴ്സിങ്ങ് പഠിപ്പിച്ചതിന്റെ പേരിൽ ജപ്തി ഭീഷണിയിൽ കഴിയുന്ന അവസരത്തിൽ ജയിലിൽ കിടക്കുന്ന കൊടുംകുറ്റവാളിയുടെ ശമ്പളം പോലും കിട്ടാത്ത അവസ്ഥയാണ് ഡിഗ്രിയും, പി.ജി യും ഒക്കെ എടുത്ത് പഠിച്ചവർക്ക് ഇന്ന് ബംഗാളിക്ക് കിട്ടുന്ന ശബളം പോലുമില്ലാത്തയവസ്ഥ .നഴ്സിംഗ് ഒരു സേവനം മാത്രമാണ് ജോലിയായിട്ട് കാണരുത് എന്നൊക്ക മെഴുകുന്നവരോടാണ് ,അവർക്കുമുണ്ട് വീടും വീട്ടുകാരും. ലക്ഷക്കണക്കിന് രൂപ ലോണെടുത്തും കടം വാങ്ങിയും ആണ് ഓരോ സാധാരണ കുടുംബത്തിലെയും കുട്ടികൾ പഠിച്ചിറങ്ങുന്നത്.
സംസ്ഥാന കൗൺസിൽ യോഗം സർക്കാർ നിശ്ചയിച്ച 25450 രൂപ എന്ന അടിസ്ഥാന ശമ്പളം യുഎൻഎ ഉയർത്തിയ മുദ്രാവാക്യത്തോടോ, 2016ൽ സുപ്രീം കോടതി നിർദ്ദേശത്തോടോ,2016 ൽ കേന്ദ്ര സർക്കാർ നിയോഗിച്ച ജഗദീഷ് പ്രസാദ് കമ്മറ്റി നിർദ്ദേശത്തിന് അടുത്തു പോലും എത്താത്തത് നിരാശാജനകം ആണെന്ന് വിലയിരുത്തി. ജനരോഷം തണുപ്പിക്കുന്നതിൻ്റെ ഭാഗമായി ഇറക്കിയ ഉത്തരവ് എന്ന രീതിയിലേ ഇത് കാണാനാകൂ. 2018ലെ മിനിമം വേതനമായ 20000 രൂപയും 8 വർഷത്തെ വാർഷിക ഇൻക്രിമെൻ്റ് ഇനത്തിൽ 400X 8 = 3200, DA (2500-കോഴിക്കോട് )തുകയും കൂട്ടിയ തുകയാണ് 2026 ലെ മിനിമം വേതനമായി നിശ്ചയിച്ചിരിക്കുന്നതെന്ന് വിലയിരുത്തി.നഴ്സുമാരുടെ ജീവിത വ്യവസ്ഥയിൽ ഒരു മാറ്റവും ഈ പരിഷ്ക്കരണം കൊണ്ട് വരുന്നുമില്ല.

കഠിനാധ്വാനത്തിനനുസരിച്ചുള്ള മാന്യമായ വേതനം നൽകാൻ ആശുപത്രി മാനേജ്മെൻ്റുകൾ തയ്യാറാവുക എന്ന ന്യായമായ ആവശ്യമുന്നയിച്ചാണ് അവർ സമരം ചെയ്യുന്നത്. അഞ്ചെട്ട് വർഷത്തിനു ശേഷം സർക്കാർ പ്രഖ്യാപിച്ച ശമ്പള വർദ്ധനവ് അംഗീകരിക്കാൻ പല പ്രമുഖ സ്വകാര്യ ആശുപത്രികളും തയ്യാറാവുന്നില്ല. സമരം ചെയ്യുന്നവർക്കെതിരെ സമ്മർദ്ദങ്ങളും ഭീഷണികളുമാണ് മാനേജ്മെൻ്റുകളുടെ ഭാഗത്തു നിന്നുണ്ടാവുന്നത് എന്നാക്ഷേപമുണ്ട്. ഒരു ചർച്ചക്ക് കളമൊരുക്കാൻ പോലും സർക്കാർ തയ്യാറാവുന്നുമില്ല. എന്നാൽ അതിനെയെല്ലാം അതിജീവിച്ചാണ് നൂറു കണക്കിന് നഴ്‌സുമാർ സമരം ശക്തിപ്പെടുത്തുന്നത്.
ഇത് സ്വാർത്ഥ താൽപര്യത്തിനായുള്ള സമരമല്ല മറിച്ച് ആത്മാഭിമാനത്തിനും നീതിക്കുമായുള്ള അവരുടെ പോരാട്ടമാണ്. അവർ നമുക്ക് വേണ്ടി നമ്മളെ പരിചരിച്ച് നമുക്കിടയിൽ തന്നെ ജീവിക്കുന്നവരാണ്.അവർക്ക് വേണ്ടി സംസാരിച്ചില്ലെങ്കിലും അവർ സംസാരിക്കുമ്പോൾ വാ മൂടികെട്ടാൻ കെട്ടാൻ ശ്രമിക്കരുത്. .പല വൻകിട സ്വകാര്യ ആശുപത്രികളും വർഷങ്ങളായി നേഴ്സുമാർക്ക് കൊടുക്കുന്ന ശമ്പളം ജീവിത ചെലവിന് പോലും പൊരുത്തപ്പെടാൻ ആകാത്തതാണ്. ഉയർന്ന വിദ്യാഭ്യാസവും കഠിന പരിശീലനവും നേടിയ ഒരു പ്രൊഫഷന് ലഭിക്കേണ്ട മാന്യമായ പ്രതിഫലം അവർക്ക് ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെയാണ് മാന്യമായ ശമ്പളവും നല്ല ജോലി സാഹചര്യവും ആവശ്യപ്പെട്ട് അവർ സമരത്തിലേക്ക് ഇറങ്ങിയതും.
സമരം ചെയ്യുന്ന നഴ്‌സുമാരുടെ ഈ സഹന സമരത്തിന് സ്വിറ്റസർലണ്ടിലെ മുഴുവൻ ആതുരസേവകരുടെയും പിന്തുണയുണ്ടാകണെമെന്നു ഹാലോ ഫ്രണ്ട്‌സ് ഗവെർണിങ് ബോഡി അഭ്യർത്ഥിച്ചു .
വർഷങ്ങൾക്കു മുൻപ്- 2017 ൽ നാട്ടിൽ ആതുരസേവകർ നടത്തിയ സമരത്തിന് സൂറിച്ചിൽ ഹലോ ഫ്രണ്ട്സ് ഐക്യദാര്ഢ്യസംഗമം നടത്തിയത് ഇത്തരുണത്തിൽ ഓർമ്മിക്കേണ്ടതാണ്.







