കനത്ത മഴയെ തുടര്‍ന്ന് തിരുവല്ല പെരിങ്ങര വരാല് പാടശേഖരത്തിലെ 17 ഏക്കര്‍ വരുന്ന നെല്‍ കൃഷി നശിച്ചു. കഴിഞ്ഞ അഞ്ച് ദിവസമായി പെയ്യുന്ന കനത്ത മഴയാണ് കൊയ്ത്തിന് പാകമായ നെല്‍ച്ചെടികളുടെ നാശത്തിന് ഇടയാക്കിയത്. നെല്‍ച്ചെടികള്‍ മുഴുവന്‍ വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് കൊയ്ത്ത് ആരംഭിച്ചതിന് പിന്നാലെ ഉച്ചയോടെ ശക്തമായ മഴയെത്തി. പാടത്ത് വെള്ളം നിറഞ്ഞതോടെ കൊയ്ത്ത് യന്ത്രം താഴ്ന്നു. ഇതോടെ കൊയ്ത്ത് നിര്‍ത്തി വെയ്ക്കേണ്ടി വരികയായിരുന്നു. പാടത്ത് നിന്നും വെള്ളം നീക്കം ചെയ്യേണ്ട തോട് നിറഞ്ഞൊഴുകുകയാണ്. പാടത്തെ വെള്ളം ഒഴുക്കി വിടാനുള്ള മാര്‍ഗം ഇല്ലാതായതോടെ നെല്ല് ഉപേക്ഷിക്കേണ്ട അവസ്ഥയാണെന്ന് പാടശേഖര സമിതി ഭാരവാഹികള്‍ പറഞ്ഞു.
Related News
ഒളിക്യാമറ വിവാദം; എം.കെ രാഘവനെതിരെ കേസെടുത്തു
ഒളിക്യാമറാ വിവാദത്തില്‍ കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവെതിരെ കേസെടുത്തു.അഴിമതി നിരോധന നിയമപ്രകാരമാണ് കേസെടുത്തത്.ടിവി 9 ചാനല്‍ പുറത്ത് വിട്ട ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാന്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു. സ്വകാര്യ കമ്പനിക്ക് ഭൂമി വാങ്ങാന്‍ സഹായത്തിന് എം.കെ രാഘവന് അഞ്ചുകോടി ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ഹിന്ദി ചാനലായ ടിവി 9 ഭാരത് വര്‍ഷ് ഈ മാസം ആദ്യം പുറത്ത് വിട്ടത്. ദൃശ്യങ്ങള്‍ കൃത്രിമമാണെന്ന് രാഘവന് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.
‘പ്രതിഷേധിക്കേണ്ടവർ പ്രതിഷേധിച്ചിരിക്കും. അതിനു രാഷ്ട്ര, രാഷ്ട്രീയ വരമ്പുകൾ ഇല്ല’; കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സലീം കുമാര്‍
കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കിയും കേന്ദ്ര സര്‍ക്കാരിന് പിന്തുണ നല്കിയ സെലിബ്രിറ്റീകളെ വിമര്‍ശിച്ചും നടന് സലീം കുമാര്‍. അമേരിക്കയിൽ ജോര്‍ജ് ഫ്ലോയ്ഡിന്റെ മരണത്തില്‍ രാജ്യഭേദമന്യേ വർഗ്ഗഭേദമന്യേ എല്ലാവരും അമേരിക്കക്കെതിരെ പ്രതികരിച്ചു. അക്കൂട്ടത്തിൽ നമ്മൾ ഇന്ത്യക്കാരും ഉണ്ടായിരുന്നു. അന്ന് ഒരു അമേരിക്കകാരനും ബാഹ്യശക്തികളോട് കാഴ്ചക്കാരായി നിന്നാൽ മതി എന്ന് പറഞ്ഞില്ല. ഞങ്ങളുടെ രാജ്യത്തിന്റെ പ്രശ്നം പരിഹരിക്കാൻ ഞങ്ങൾക്കറിയാം എന്നും പറഞ്ഞില്ല. അമേരിക്കകാർക്ക് നഷ്ടപെടാത്ത എന്താണ് റിഹാന്നയെയും, ഗ്രേറ്റയെയും […]
കുതിരാന്‍ തുരങ്കത്തില്‍ ഗതാഗത പരിഷ്കാരം; രണ്ടുവരി ഗതാഗതം വ്യാഴാഴ്ച മുതല്‍
കുതിരാന്‍ തുരങ്കത്തില്‍ വ്യാഴാഴ്ച മുതല്‍ ഗതാഗത പരിഷ്കാരം. ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ ഒന്നാംതുരങ്കത്തിലൂടെ കടത്തിവിടാനാണ് തീരുമാനം. നേരത്തെ തൃശൂര്‍ ഭാഗത്തേക്കുമാത്രമായിരുന്നു ഗതാഗതം അനുവദിച്ചിരുന്നത്. പാലക്കാട്ടേക്കുള്ള വാഹനങ്ങളും വ്യാഴാഴ്ച മുതല്‍ കുതിരാന്‍ തുരങ്കത്തിനകത്തുകൂടി കടത്തി വിടും. നിലവില്‍ കുതിരാന്‍ തുരങ്കത്തിലെ രണ്ടാമത്തെ തുരങ്കത്തിന്റെ നിര്‍മാണം ഏതാണ്ട് അവസാന ഘട്ടത്തിലാണ്. തുരങ്കത്തിന് മുന്നിലുള്ള റോഡിന്റെ നിര്‍മാണമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. അതിനായി തുരങ്കത്തിന് സമാന്തരമായുള്ള മൂന്ന് കിലോമീറ്റര്‍ നീളത്തിലുള്ള പാലക്കാട്-തൃശൂര്‍ റോഡ് പൊളിക്കും. തുടര്‍ന്ന് പാലക്കാട്ടേക്കുള്ള വാഹനങ്ങള്‍ ഒന്നാം തുരങ്കത്തിലൂടെ കടത്തിവിടാനാണ് തീരുമാനം. […]