ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കനത്ത പോളിങ് . 77.68 ആണ് സംസ്ഥാനത്തെ പോളിങ് ശതമാനം. എട്ട് മണ്ഡലങ്ങളില്‍ 80 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി. കണ്ണൂരിലാണ് ഏറ്റവും അധികം പേര്‍ വോട്ട് ചെയ്തത്. 83.05%. തിരുവനന്തപുരത്താണ് കുറവ് – 73. 45 %. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം കൊണ്ട് ദേശീയ ശ്രദ്ധ നേടിയ വയനാട്ടില്‍ 6.81 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. പോളിങ് ശതമാനത്തിലെ വര്‍ധന അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/02/local-body-byelections.jpg?resize=1199%2C642&ssl=1)