കേരളത്തിൽ കോവിഡ് വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രണ്ടാഴ്ചക്കാലം കരുതിയിരിക്കണം. വ്യക്തികൾ സെൽഫ് ലോക്ഡൗണ്‍ പാലിക്കണം. കോവിഡ് വീണ്ടും വർധിച്ചാൽ ബുദ്ധിമുട്ടാകും. സംശയം തോന്നുന്ന എല്ലാവരും നിർബന്ധമായും കോവിഡ് പരിശോധന നടത്തണം. രാഷ്ട്രീയപാർട്ടികൾ ആൾകൂട്ടങ്ങളും പൊതുയോഗങ്ങളും ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു
Related News
ശക്തമായ മഴക്ക് സാധ്യത; ഇടുക്കിയില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്തെ ചില സ്ഥലങ്ങളില്‍ ഏഴാം തിയതി വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ശക്തമായ മഴ സാധ്യത പരിഗണിച്ച് 6, 7 തിയതികളില്‍ ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട്, പുതുച്ചേരി തീരങ്ങളില്‍ 35 മുതല്‍ 45 വരെ കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
സകലരും കൂറുമാറുമ്പോഴും സിസ്റ്റര്‍ അഭയക്കൊപ്പം നിന്ന് അടയ്ക്ക രാജു
സിസ്റ്റര്‍ അഭയ കേസിലെ പ്രധാന സാക്ഷിയായ അടയ്ക്കാ രാജു വഞ്ചിയൂര്‍ സി.ബി.ഐ കോടതിയില്‍ ഇന്ന് നടത്തിയത് നിര്‍ണായകമായ ചില വെളിപ്പെടുത്തലുകളാണ്. അഭയകേസിലെ ഏറ്റവും പ്രധാനപ്പെട്ട ദൃക്സാക്ഷിയാണ് അടയ്ക്കാ രാജുവെന്ന രാജു ഏലിയാസ്. മൂന്നാം സാക്ഷിയായി വിസ്തരിച്ച രാജു പ്രതികള്‍ക്കെതിരായി നല്കിയ മൊഴിയില്‍ ഉറച്ചു നിന്നു. അഭയ കൊല്ലപ്പെട്ട രാത്രിയില്‍ കോണ്‍വെന്റില്‍ ഫാദര്‍ കോട്ടൂര്‍ ഉണ്ടായിരുന്നുവെന്നും താന്‍ അവരെ നേരിട്ട് കണ്ടിരുന്നുവെന്നും രാജു കോടതിയില്‍ മൊഴി നല്കി. ഫാദര്‍ കോട്ടൂരിനെ കോടതിയില്‍വെച്ച് രാജു തിരിച്ചറിയുകയും ചെയ്തു. സിസ്റ്റര്‍ അഭയയെ […]
മറ്റ് വോട്ടർ ഐഡി കാർഡുകൾ എവിടെയെന്ന് അന്വേഷിക്കണം : ചെന്നിത്തല
കുമാരി കോൺഗ്രസ് അനുഭാവിയാണോ എന്നതല്ല പ്രശ്നം, മറിച്ച് അവരുടെ കൈയിലുള്ള വോട്ടർ ഐഡി കാർഡുകൾ എവിടെയാണെന്നാണ് കണ്ടെത്തേണ്ടതെന്ന് രമേശ് ചെന്നിത്തല. കുമാരിയുടെ പേര് വോട്ടർ പട്ടികയിൽ അഞ്ചിടത്തുണ്ട്. അവരുടെ കൈവശം ഒരു ഇലക്ടറൽ കാർഡ് മാത്രമേ ഉള്ളൂ എങ്കിൽ മറ്റ് നാല് ഇലക്ടറൽ കാർഡുകൾ വാങ്ങിയതാരാണ്? ആരുടെ കൈവശമാണ് കുമാരിയുടെ പേരിലുള്ള മറ്റ് ഇലക്ടറൽ കാർഡുകൾ ഇപ്പോൾ ഉളളത്? കുമാരിയുടെ പേരും പടവും ഉപയോഗിച്ച് അഞ്ചു തവണ എങ്ങനെയാണ് പേര് ചേർക്കപ്പെട്ടത്? ഇതാണ് കണ്ടെത്തേണ്ടതെന്ന് രമേശ് ചെന്നിത്തല […]