Kerala

കോവിഡ് പ്രതിരോധത്തില്‍ കേരളത്തെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍

കോവിഡ് പ്രതിരോധത്തില്‍ കേരളത്തെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. വരുത്തിയ വന്‍വീഴ്ചകള്‍ക്ക് കേരളം വില നല്‍കുന്നു എന്ന് സണ്‍ഡെ സംവാദ് പരിപാടിയിലാണ് മന്ത്രി വിമര്‍ശിച്ചത്. അല്പസമയത്തിനകം പരിപാടിയുടെ പൂർണരൂപം സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്ത് വിടും. അതേസമയം രാജ്യത്ത് കോവിഡ് ബാധിതർ 75 ലക്ഷത്തിലേക്ക് അടുത്തു. മരണം 11,4031 ആയി.

കോവിഡ് സാഹചര്യം വ്യക്തമാക്കുന്ന ഒരു മണിക്കൂർ നീണ്ട സണ്‍ഡെ സംവാദ് പരിപാടിയിലാണ് കേന്ദ്രആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ കേരളത്തെ വിമർശിച്ചത്. തുടക്കത്തില്‍ കോവിഡ് വ്യാപനത്തെ കേരളം പിടിച്ചുനിര്‍ത്തിയിരുന്നു. എന്നാല്‍ അതിന് ശേഷം രോഗ വ്യാപനം വർധിച്ചു. വരുത്തിയ വന്‍വീഴ്ചകള്‍ക്ക് കേരളം വില നല്‍കുന്നു എന്നായിരുന്നു ആരോഗ്യമന്ത്രിയുടെ വിമർശം.

രാജ്യത്തെ പുതിയ കേസുകളില്‍ വലിയ ശതമാനം കേരളത്തില്‍ നിന്നാവുകയും പരിശോധനയില്‍ വീഴ്ചയുണ്ടായി എന്ന ആരോപണങ്ങള്‍ ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണ് മന്ത്രിയുടെ വിമർശം. അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ 61871 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കോവിഡ് ബാധിതർ 74,94551 ആയി. 24 മണിക്കൂറിനിടെ 1033 മരണം റിപ്പോട്ട് ചെയ്തു. ആകെ മരണം 114031 എത്തി. രാജ്യത്ത് ചികിത്സയില് ഉളളവരുടെ എണ്ണം 8 ലക്ഷത്തിന് താഴെക്കെത്തിയിട്ടുണ്ട്.