സംസ്ഥാനത്ത് ആദിവാസി മേഖലകളില്‍ പകുതിയും ഇന്റര്‍നെറ്റ് സൗകര്യമില്ലാത്തതെന്ന് പട്ടികവര്‍ഗ ക്ഷേമ വകുപ്പിന്റെ പഠന റിപ്പോര്‍ട്ട്. സംസ്ഥാനത്തെ 1035 പട്ടിക വര്‍ഗ മേഖലകളില്‍ മികച്ച സൗകര്യം 598 ഇടങ്ങളില്‍ മാത്രമെന്നാണ് കണ്ടെത്തല്‍. അതേസമയം പ്രശ്‌നപരിഹാരത്തിന് പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്തെത്തി.
144 ഇടങ്ങള്‍ കണക്ടിവിറ്റി പൂര്‍ണമായും ഇല്ലാത്തവയും 217 മേഖലകളില്‍ സൗകര്യങ്ങള്‍ കുറവാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇലക്രോണിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റുമായി ചേര്‍ന്നാണ് പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് പഠനം നടത്തിയത്.
ആദിവാസി മേഖലകളില്‍ ടവര്‍ നിര്‍മാണത്തിന് ഭൂമിയും വസ്തുവും കുറഞ്ഞ നിരക്കില്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ടെലികോം കമ്പനികളുമായി ഒന്നാം ഘട്ട ചര്‍ച്ച നടത്തി. ഇവിടങ്ങളില്‍ ടവര്‍ സ്ഥാപിക്കാന്‍ സിംഗിള്‍ വിന്‍ഡോ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് ഇന്ററാക്ടീവ് ക്ലാസുകളിലേക്ക് കടക്കവേയാണ് ദ്രുതഗതിയിലുള്ള തീരുമാനം.