ആറ്റുകാൽ പൊങ്കാലയ്ക്കിടെ ഗുണ്ടാ ആക്രമണം. കുപ്രസിദ്ധ ഗുണ്ട ലുട്ടാപ്പി സതീഷിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. ശ്രീകണ്ഠേശ്വരം ഇരുമ്പ് പാലത്തിന് സമീപമാണ് ആക്രമണം നടന്നത്.
ഇന്നോവ കാറിലെത്തിയ സംഘമാണ് വെട്ടിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഗുരുതരമായി പരുക്കേറ്റ സതീഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സതീഷിന്റെ മുൻ സുഹൃത്ത് സന്തോഷ് വേലായുധനും സംഘവുമാണ് ഇന്ന് നടന്ന ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.
Related News
എകെജി സെന്റർ ആക്രമണം; സഭാ നടപടി നിർത്തിവെച്ച് ചർച്ച ചെയ്യാൻ തയ്യാറെന്ന് മുഖ്യമന്ത്രി
എകെജി സെന്റർ ആക്രമിച്ച സംഭവത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നൽകി സർക്കാർ. സഭാ നടപടി നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി അറിയിച്ചതോടെ പ്രതിപക്ഷം ശാന്തരായി. ഒരുമണിക്കാണ് അടിയന്തര പ്രമേയം. പി സി വിഷ്ണുനാഥ് എം.എൽ.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ലക്ഷക്കണക്കിന് ആളുകൾ ഭീതിയോടെയാണ് എ കെ ജി സെന്റർ ആക്രമണം നോക്കിക്കാണുന്നതെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. പൊലീസിന്റേയും ആഭ്യന്തര വകുപ്പിന്റേയും വീഴ്ചകളാകും പ്രതിപക്ഷം പ്രധാനമായും ചൂണ്ടിക്കാട്ടുക. മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരെ പി.സി […]
എസ്.ബി.ഐ ബ്രാഞ്ച് ആക്രമണം: പ്രതികള്‍ക്കെതിരെ പൊലീസ് കടുത്ത നടപടികളിലേക്ക്
പണിമുടക്കിനിടെ തിരുവനന്തപുരത്തെ എസ്.ബി.ഐ ബ്രാഞ്ച് ആക്രമിച്ച കേസില്‍ പ്രതികള്‍ക്കെതിരെ പൊലീസ് കടുത്ത നടപടികളിലേക്ക്. പ്രതികളെക്കുറിച്ച് അതാത് വകുപ്പുകളില്‍ റിപ്പോര്‍ട്ട് നല്‍കും. കീഴടങ്ങാത്ത സാഹചര്യത്തില്‍ ഇവരെ സസ്പെന്‍ഡ് ചെയ്യണമെന്ന് പൊലീസ് ആവശ്യപ്പെടും. ഇന്നലെ അറസ്റ്റിലായ ഹരിലാല്‍ കേസില്‍ ഒന്നാം പ്രതിയാകും. എസ്.ബി.ഐ ആക്രമണ കേസില്‍ അഞ്ച് പേരെ കൂടി തിരിച്ചറിഞ്ഞു. ബിനുകുമാര്‍, അനില്‍ കുമാര്‍, അജയകുമാര്‍, ശ്രീവത്സന്‍, ബിജുരാജ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇന്നലെ അറസ്റ്റിലായ രണ്ട് പേരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. അതിനിടെ ഇടത് സംഘടനാ ജീവനക്കാര്‍ക്കെതിരെ വനിതാ […]
ജോസ് കെ മാണിക്കെതിരെ ജോസഫ് വിഭാഗത്തിന്റെ പരാതി
ജോസ് കെ മാണിക്കെതിരെ ജോസഫ് വിഭാഗത്തിന്റെ പുതിയ പരാതി. വ്യാജരേഖ ചമച്ച് ഭൂരിപക്ഷം തെളിയിക്കാന്‍ ശ്രമിച്ചെന്ന് കാണിച്ചാണ് തൊടുപുഴ പൊലീസില്‍ പരാതി നല്‍കിയത്. സംസ്ഥാന സമിതിയില്‍ പങ്കെടുക്കാത്തവര്‍ പങ്കെടുത്തെന്ന് രേഖയുണ്ടാക്കി തെരഞ്ഞെടുപ്പ് നടത്തിയാണ് ജോസ് കെ മാണി ചെയര്‍മാനായതെന്ന് പരാതിയില്‍ പറയുന്നു. സംസ്ഥാന സമിതി അംഗം ഫിലിപ്സ്റ്റീഫന് നല്കിയ പരാതിയില്‍ ജോസ് കെ മാണിയുടെ വിശ്വസ്തനായ കെ.ഐ ആന്റണിയാണ് രണ്ടാം പ്രതി. 17 ന് നടന്ന ചെയര്മാന് തെരഞ്ഞെടുപ്പ് കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ ജോസ് വിഭാഗം […]