കേരളത്തിന് ഒരു ശതമാനം പ്രളയ സെസ് പിരിക്കാന്‍ അനുമതി. രണ്ട് വര്‍ഷത്തേക്ക് പ്രളയസെസ് പിരിക്കാനാണ് ജി.എസ്.ടി കൗണ്‍സില്‍ അനുമതി നല്‍കിയത്.
ഞായറാഴ്ച ചേര്‍ന്ന കൗണ്‍സിലിന്റെ ഉപസമിതിയാണ് പ്രളയസെസ് അനുവദിക്കാമെന്ന് നിര്‍ദ്ദേശിച്ചത്. ഈ നിര്‍ദ്ദേശത്തിന് കൗണ്‍സില്‍ അനുമതി നല്‍കിയതോടെ കേരളത്തില്‍ പ്രളയസെസ് നിലവില്‍ വന്നു. ഇതിലൂടെ ആയിരം കോടി രൂപയെങ്കിലും പ്രളയാനനന്തര പുനര്‍നിര്‍മ്മാണത്തിനായി സമാഹരിക്കാമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ.