സ്ത്രീ സുരക്ഷിത കേരളം എന്ന മുദ്രാവാക്യമുയർത്തി ഇന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉപവാസമിരിക്കും.രാവിലെ 8 മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ഉപവാസം.രാവിലെ എട്ട് മണിക്ക് രാജ്ഭവനിൽ ഗവർണർ ഉപവാസം തുടങ്ങും വൈകിട്ട് നാലരയ്ക്ക് അദ്ദേഹം ഗാന്ധി ഭവനിൽ എത്തും. ആറ് മണിക്ക് പ്രാർഥനയോടെ ഉപവാസം അവസാനിപ്പിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.
വിവിധ ഗാന്ധിയന്‍ സംഘടനകളുടെ ഉപവാസത്തിന് ഐക്യദാര്‍ഢ്യമായാണ് ഉപവാസം. വീടുകളിലും ഗാന്ധിഭവനിലുമാണ് ഇന്ന് ഉപവാസ സമരം നടക്കുക. കേരളത്തിൽ ഇത്തരമൊരു ഉപവാസം ഏറ്റെടുക്കുന്ന ആദ്യ ഗവർണറാണ് ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരിന്‍റെ സ്ത്രീ സുരക്ഷാ പദ്ധതികളെ പറ്റി പറഞ്ഞ ഗവർണർ, തന്‍റെ സമയം സ്ത്രീധനത്തിന് എതിരാണെന്ന് വ്യക്തമാക്കിയിരുന്നു.