Kerala

സ്ത്രീധനത്തോട് നോ പറയാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകണം; ഗവര്‍ണര്‍ വിസ്മയയുടെ വീട് സന്ദര്‍ശിച്ചു

സ്ത്രീധനത്തോട് നോ പറയാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. കൊല്ലം നിലമേലിലെ വിസ്മയയുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീധനത്തിനെതിരെ ശക്തമായ പ്രതികരണം വേണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

കേരളത്തിലെ എല്ലാ പെണ്‍കുട്ടികളും തന്റെയും മക്കളാണെന്നും, മോശം പ്രവണതകളെ തടയാന്‍ ശക്തമായ നിയമങ്ങളുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.സ്ത്രീധനം ആവശ്യപ്പെടുന്ന പുരുഷന്മാരുമായുള്ള വിവാഹബന്ധം വേണ്ടെന്നുവയ്ക്കാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കേസില്‍ അറസ്റ്റിലായ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാറിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തിയ പോരുവഴിയിലെ കിരണിന്റെ വീട്ടില്‍ ഫൊറന്‍സിക് സര്‍ജന്‍ നേരിട്ടെത്തി പരിശോധന നടത്തും.