India Kerala

ഹൈടെക് പരിശോധന സംവിധാനങ്ങളുമായി കളമശ്ശേരി മെഡിക്കൽ കോളേജ്

ഹൈടെക് പരിശോധന സംവിധാനങ്ങളൊരുക്കാനൊരുങ്ങി കൊച്ചി കളമശ്ശേരി മെഡിക്കൽ കോളേജ് . വിവിധ പരിശോധനാ സംവിധാനങ്ങളെ കോർത്തിണക്കുന്ന ആധുനിക ഡിജിറ്റൽ ഇമേജിങ് സെന്റർ ആഗസ്ത് മാസത്തോടെ പ്രവർത്തനസജ്ജമാകും. 25 കോടി രൂപ മുതൽ മുടക്കിലാണ് സെന്റർ പണികഴിപ്പിക്കുന്നത്.

എം.ആർ.ഐ സ്കാൻ, ഡിജിറ്റൽ റേഡിയോഗ്രഫി, ഡിജിറ്റൽ മാമോഗ്രാം, ഡിജിറ്റൽ ഫ്ലൂറോസ്കോപ്പി, തുടങ്ങിയ സംവിധാനങ്ങളാണ് ഡിജിറ്റൽ ഇമേജിങ് സെന്ററിലുള്ളത്‌. കോടി രൂപ മുതൽ മുടക്കിൽ ജർമൻ കമ്പനി യായ സീമെൻസിന്റെ 1.5 ടെസ്‌ല വൈഡ് ബോർ മാഗ്‌നറ്റോം സ്ഥാപിക്കുന്നത് അന്തിമഘട്ടത്തിലാണ്. ഡിജിറ്റൽ ഇമേജിങ് സെന്റർ പ്രവർത്തനം തുടങ്ങിയാൽ ചുരുങ്ങിയ ചെലവിൽ എം.ആർ.ഐ. സ്കാനിങ് നടത്താൻ സാധിക്കും. തികച്ചും രോഗീസൗഹൃദമായാണ് സ്കാനിങ് മുറി സജ്ജീകരിച്ചിരിക്കുന്നത്. എക്സ്റേ ഇമേജിങിനുള്ള അത്യാധുനിക സംവിധാനമാണ് ഡിജിറ്റല്‍ റേഡിയോഗ്രഫി സിസ്റ്റം. സ്വകാര്യ ആശുപത്രികളിൽ 500 രൂപയ്ക്ക് നടത്തുന്ന ഡിജിറ്റൽ റേഡിയോഗ്രഫി പരിശോധനക്ക് 50 രൂപയാണ് മെഡിക്കൽ കോളേജിൽ ഈടാക്കുകയുള്ളൂ.

ഇതിനു പുറമെ മെഡിക്കൽ കോളേജിലെ രണ്ടാമത്തെ പത്ത് ബെഡ്ഡുകളുള്ള ഡയാലിസിസ് യൂണിറ്റ് ഉടൻ തന്നെ പ്രവർത്തനം ആരംഭിക്കും. ഒരു കോടിയിലധികം രൂപ ചെലവഴിച്ചാണ് യൂണിറ്റ് നിർമ്മിച്ചിരിക്കുന്നത്. ആർ. എസ്.ബി.വൈ, കാരുണ്യ കാർഡുടമകൾക്ക് സൗജമായി ഡയാലിസിസ് നടത്താമെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചു.