Kerala

സ്വപ്ന സുരേഷ് ഒഴികെയുള്ള നാലു പ്രതികളെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു

അതേസമയം പ്രതികളുടെ ഫോൺ, ലാപ്ടോപ് എന്നിവ പരിശോധിച്ച് റിപ്പോർട്ട് ലഭിച്ചിരുന്നു, ഇതിന്‍റെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യം ചെയ്യണമെന്നാണ് ആവശ്യം

സ്വര്‍ണക്കടത്ത് കേസിലെ മൂന്ന് പ്രതികളെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. സ്വപ്നയുടെ കസ്റ്റഡി അപേക്ഷയിൽ മെഡിക്കൽ ബോർഡിന്‍റെ റിപ്പോർട്ട് പരിശോധിച്ച ശേഷം തീരുമാനമെടുക്കും. സ്വർണ കടത്ത് കേസിൽ 4000ജിബിയുടെ ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചതായും എന്‍.ഐ.എ റിപോർട്ട് നൽകി. സ്വർണ കടത്ത് കേസിലെ മുഖ്യ പ്രതികളായ സ്വപ്നയും ,സന്ദീപുമുൾപ്പെടെ അഞ്ച് പ്രതികളെ അഞ്ച് ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നായിരുന്നു എന്‍.ഐ.എയുടെ ആവശ്യം.

പ്രതികളുമായി ബഡപ്പെട്ട ഡിജിറ്റൽ തെളിവുകൾ വിശകലനം ചെയ്യണമെന്നും എൻ.ഐ.എ കോടതിയെ അറിയിച്ചിരുന്നു. പ്രതികളുടെ ഫോൺ, ലാപ്ടോപ് ഇവ പരിശോധിച്ച റിപ്പോർട്ട് ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രതികളെ ചോദ്യം ചെയ്യണമെന്ന് എന്‍.ഐ.എ ആവശ്യമുന്നയിച്ചിരുന്നു. സ്വപ്ന, സന്ദീപ് എന്നിവരെ കൂടാതെ മുഹമ്മദ് ഷാഫി, മുഹമ്മദ് അലി, മുഹമ്മദ് അൻവർ ഇവരെ ചോദ്യം ചെയ്യാനാണ് അപേക്ഷ നൽകിയത്.

ഇതിൽ സ്വപ്ന, മുഹമ്മദ് അൻവർ എന്നിവർ ഒഴികെയുള്ള പ്രതികളെ കോടതിയിൽ ഹാജരാക്കി വെള്ളിയാഴ്ച രാവിലെവരെ എന്‍.ഐ.എ കസ്റ്റഡിയിൽ വിട്ടു. സ്വർണക്കടത്ത് കേസിൽ ഡിജിറ്റൽ തെളിവുകൾ 4000 ജി.ബിയുണ്ടുന്നാണ് എന്‍.ഐ.എ നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

സ്വാപ്നയുടെയും സന്ദീപിന്‍റെയും ഫോൺ, ലാപ്ടോപ് എന്നിവയിൽ നിന്നാണ് തെളിവുകൾ വീണ്ടെടുത്തത്. ഇവരിൽ നിന്ന് മാത്രം ലഭിച്ച ഡിജിറ്റൽ തെളിവുകൾ 2000 ജി.ബിയാണ്. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് എന്‍.ഐ.എ ഇക്കാര്യം വ്യതമാക്കിയത്. വാട്സ്ആപ്പിലെയും ടെലിഗ്രാം ചാറ്റിലെയും ചിത്രങ്ങൾ വീണ്ടെടുത്തെന്നു എൻ.ഐ.എ കോടതിയെ അറിയിച്ചു.