Kerala

സ്വര്‍ണവില വര്‍ധിച്ചു; പവന് 37,040 രൂപയായി

സ്വര്‍ണവില വര്‍ധിച്ചു. പവന് 150 രൂപയാണ് കൂടിയത്. ഇതോടെ സ്വര്‍ണം പവന് 37,040 ആയി. സ്വര്‍ണ വില ഗ്രാമിന് 4631 രൂപയായും വര്‍ധിച്ചിട്ടുണ്ട്.

24 കാരറ്റ് സ്വര്‍ണത്തിന് പവന് 40,416 രൂപ നല്‍കേണ്ടി വരും. ഇതേ സ്വര്‍ണത്തിന് ഗ്രാമിന് 5,052 രൂപയാണ്. ഏറെ നാളായി ഇടിഞ്ഞുകൊണ്ടിരിക്കുന്ന സ്വര്‍ണവില ഉയരാന്‍ തുടങ്ങിയത് കഴിഞ്ഞ ദിവസങ്ങളിലാണ്. മെയ് 12ന് ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപ ഉയര്‍ന്നതോടെയാണ് കുതിപ്പ് ആരംഭിച്ചത്. മെയ് 17ന് വീണ്ടും വില ഉയര്‍ന്നെങ്കിലും പിന്നീട് വില താഴ്ന്നിരുന്നു.