സ്വര്‍ണ വില വീണ്ടും വര്‍ദ്ധിച്ചു. പവന് 200 രൂപ വര്‍ധിച്ച് 26,120 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 3,265 രൂപയാണ് വില. ആഗോള വിപണിയിലും സ്വര്‍ണ വില വന്‍ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. സ്വർണത്തിന്റെ ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ രണ്ടര ശതമാനം വർധിപ്പിച്ചതിന് ശേഷം ആഭ്യന്തര വിപണിയിൽ വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
Related News
കേരള-തമിഴ്നാട് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നാളെ മുതല്‍
കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നാളെ പുനരാരംഭിക്കും. തമിഴ്നാട്ടിലേക്കും തിരിച്ചുമുള്ള പൊതുഗതാഗതം പുനരാരംഭിക്കാന്‍ തമിഴ്നാട് അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം. ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ബസ് സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് കേരളം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. തമിഴ്നാട്ടിലെ വിവിധ ജില്ലകളിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസിനൊപ്പം സ്വകാര്യ ബസുകള്‍ക്കും സര്‍വീസ് നടത്താം. കേരളത്തിലെ കൊവിഡ് കേസുകള്‍ നിലവില്‍ കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. അതേസമയം കര്‍ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലേക്കുള്ള ബസ് സര്‍വീസുകള്‍ക്ക് കേരളം നേരത്തെ അനുമതി നല്‍കിയിരുന്നു. അതിനിടെ കര്‍ണാടകയിലെ കൊവിഡ് […]
ഡല്‍ഹി കലാപക്കേസ്; പ്രതികള്‍ക്ക് ആര്.എസ്.എസ് സഹായം ലഭിച്ചെന്ന് ഡിജിറ്റല്‍ രേഖ
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട അനുബന്ധ കുറ്റപത്രത്തില്‍ ആര്.എസ്.എസിനെതിരെ പരാമർശം. ആർ.എസ്എസിന്റെ സഹായം ലഭിച്ചെന്ന് പ്രതികളിലൊരാളുടെ വാട്സ്ആപ്പ് സന്ദേശം കുറ്റപത്രത്തിലുണ്ട്. ഖട്ടർ ഹിന്ദു ഏക്ത എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് വഴി മതസ്പർദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നും കുറ്റപത്രത്തില്‍ പറയുന്നു. ഗോകുല്‍ പുരിയിലെ ഹാഷിം അലി, സഹോദരന് അമീർ ഖാന് എന്നിവരടക്കം ഒമ്പത് പേർ കൊല്ലപ്പെട്ട കേസിലെ കുറ്റപത്രത്തിലാണ് ആര്.എസ്.എസിനെതിരായ പരാമർശം ഉള്ളത്. ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് പുരുഷോത്തം പതകിന് മുമ്പാകെ സെപ്തംബർ 26നാണ് ഡല്‍ഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. […]
ഐ.എന്‍.എക്സ് മീഡിയകേസില്‍ ചിദംബരത്തിന് ജാമ്യം
ഐ.എന്‍.എക്സ് മീഡിയ ഇടപാടില്‍ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് സുപ്രീംകോടതി ചിദംബരത്തിന് ജാമ്യം അനുവദിച്ചത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കസ്റ്റഡിയില്‍ ആയതിനാല്‍ ചിംദബരത്തിന് പുറത്തിറങ്ങാനാകില്ല. രണ്ട് മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് സി.ബി.ഐ രജിസ്റ്റര്‍ കേസില്‍ മുന്‍ധനമന്ത്രി പി ചിദംബരത്തിന് ഇടക്കാല ആശ്വാസം ലഭിക്കുന്നത്. ചിദംബരം രാജ്യം വിട്ടേക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്നുമുള്ള സി.ബി.ഐ വാദം തള്ളിയാണ് സുപ്രീംകോടതി […]