രാജ്യത്ത് ഇന്ധന വില അനിയന്ത്രിതമായി ഉയരുന്നു. ഇന്ന് കൊച്ചിയില്‍ പെട്രോളിന് 6 പൈസയും ഡീസലിന് 16 പൈസയുമാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ ഡീസലിന് 1 രൂപ 11 പൈസയാണ് കൂടിയത്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി 21,11,16 പൈസ വീതമാണ് ഇന്ധന വില വർധന ഉണ്ടായത്. കഴിഞ്ഞ ഒരാഴ്ച കൊണ്ട് മാത്രം ഡീസൽ ലിറ്ററിന് 1 രൂപ 11 പൈസയുടെ വർധനവ് ആണ് ഉണ്ടായത്. ഇന്ന് മാത്രം ഡീസലിന് വര്‍ദ്ധിച്ചത് 16 പൈസയാണ്, പെട്രോളിന് ആറ് പൈസയും. വ്യാഴാഴ്ച കൊച്ചിയിൽ ഒരു ലിറ്റർ ഡീസലിന് 70 രൂപ 79 പൈസയും പെട്രോളിന് 76 രൂപ 63 പൈസയുമായിരുന്നു വില.
പവർ പെട്രോളിനും ഡീസലിനും 6 പൈസ അധിക വില ഈടാക്കുന്നുണ്ട്. താങ്ങാനാവാത്ത നിലയിലേക്കാണ് ഇന്ധന വില കുതിക്കുന്നതെന്നാണ് ജനങ്ങളുടെ പ്രതികരണം. കൊച്ചിയിൽ ഉള്ളതിനേക്കാൾ 10 പൈസ കൂടുതലാണ് തിരുവനന്തപുരത്തും കോഴിക്കോടും. ശൈത്യ കാലമായതിനാൽ ഇന്ധന ഉപഭോഗം വർധിച്ചതും ഒപെക് രാജ്യങ്ങളിലെ എണ്ണ ഉത്പാദനം കുറഞ്ഞതുമാണ് വിലവർധനവിന്റെ കാരണങ്ങളായി എണ്ണ കമ്പനികൾ ചൂണ്ടിക്കാട്ടുന്നത്.