പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ പ്രതികരണവുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വലിയ തോതിൽ പ്രതിഷേധം വന്നപ്പോൾ മുഖം രക്ഷിക്കാൻ വേണ്ടിയാണ് കേന്ദ്ര സർക്കാർ പെട്രോൾ ഡീസൽ വില കുറച്ചതെന്ന് അദ്ദേഹം പറഞ്ഞു. 33 രൂപ വരെ വർധിപ്പിച്ച സ്പെഷ്യൽ എക്സൈസ് ഡ്യൂട്ടിയിൽ നിന്നാണ് ഇപ്പോൾ കേന്ദ്രം 5 രൂപ കുറച്ചിരിക്കുന്നതെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. പെട്രോളിനും ഡീസലിനും മേലുള്ള സംസ്ഥാന നികുതി കഴിഞ്ഞ ആറു വർഷമായി ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെൻറുകൾ വർധിപ്പിച്ചിട്ടില്ല. മാത്രമല്ല ഇക്കാലയളവിൽ ഒരു തവണ നികുതി കുറയ്ക്കുകയും ചെയ്തു. നിലവിലുള്ള കേന്ദ്ര നികുതിക്കു പുറമെ പ്രത്യേക നികുതിയായും സെസ് ആയും കേന്ദ്രം വസൂലാക്കിക്കൊണ്ടിരുന്ന മുപ്പതിലധികം രൂപ ഓരോ ലിറ്റർ ഡീസൽ നിന്നും പെട്രോളിൽ നിന്നും അടിയന്തരമായി കുറവ് ചെയ്ത് ജനങ്ങളെ സഹായിക്കുകയാണ് കേന്ദ്രം ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
Related News
‘അനിൽ പനച്ചൂരാന്റെ മരണം; അസ്വാഭാവികതയില്ലെന്ന് പ്രാഥമിക നിഗമനം’
അനിൽ പനച്ചൂരാന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക നിഗമനം. അദ്ദേഹത്തിന്റെ പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയായി. മരണകാരണം ഹൃദയാഘാതം തന്നെയെന്ന് പ്രാഥമിക നിഗമനം. ഹൃദയദമനികൾ പൊട്ടിയതാണ് രക്തസ്രാവത്തിന് കാരണമെന്നും അസ്വാഭാവികത ഇല്ലെന്നും റിപ്പോര്‍ട്ട്. ഭാര്യ മായയുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കായംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കുടുംബത്തിന്റെ ആവശ്യപ്രകാരം മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുകയായിരുന്നു. രക്തം ഛര്‍ദ്ദിച്ചതിനാലാണ് പോസ്റ്റ്മോര്‍ട്ടം ആവശ്യപ്പെട്ടതെന്ന് കുടുംബം വ്യക്തമാക്കി. പോസ്റ്റുമോട്ടത്തിന് ശേഷം മൃതദേഹം തിരുവനന്തപുരത്ത് നിന്നും സ്വദേശമായ കായംകുളത്തേക്ക് കൊണ്ടുപോകും. ഇന്ന് വൈകീട്ടാണ് സംസ്കാരം.
സംസ്ഥാനത്ത് ബി.ജെ.പി 14 സീറ്റുകളില്‍ മത്സരിക്കും, തൃശൂര്‍ ബി.ഡി.ജെ.എസിന്
കേരളത്തില്‍ എന്‍.ഡി.എയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി. സംസ്ഥാനത്ത് ബി.ജെ.പി 14 സീറ്റുകളില്‍ മത്സരിക്കുമെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവു അറിയിച്ചു. വയനാട്, ആലത്തൂര്‍, ഇടുക്കി, തൃശൂര്‍, മാവേലിക്കര മണ്ഡലങ്ങളില്‍ ബി.ഡി.ജെ.എസും കോട്ടയത്ത് പി.സി തോമസുമായിരിക്കും മത്സരിക്കുക. എന്‍.ഡി.എക്ക് അനുകൂലമായി കേരള മണ്ണ് പാകപ്പെട്ടുവെന്നും ഇത്തവണ തെരഞ്ഞെടുപ്പില്‍ അത്ഭുതം സൃഷ്ടിക്കുമെന്നും ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു.
സംസ്ഥാനത്ത് സ്കൂളുകൾ ഉടൻ തുറക്കില്ല
സ്കൂളുകൾ തുറക്കാനായി കേന്ദ്രം അനുവദിച്ച ഇളവ് സoസ്ഥാനത്ത് നടപ്പാക്കില്ല . ഈ മാസം 15ന് ശേഷം സ്കൂളുകൾ തുറക്കാമെന്നായിരുന്നു കേന്ദ്ര നിർദേശം. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ തുറക്കുന്നതു പ്രായോഗികമല്ലെന്നു ജില്ലകളില്‍ നിന്നു വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചു. തീയറ്ററുകളിലും മൾട്ടിപ്ലക്സുകളും പകുതി പേരെ പ്രവേശിപ്പിച്ച് തുറക്കാനുള്ള ഇളവും തൽക്കാലം നടപ്പാക്കേണ്ടതില്ലെന്നാണ് കേരളത്തിൻ്റെ നിലപാട്. വിവാഹം, മരണാനന്തര ചടങ് എന്നിവയിലു നിലവിലെ ഇളവിനപ്പുറമുള്ള പുതുതായി ഒന്നും അനുവദിക്കില്ല. കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ രോഗവ്യാപനം […]